പുറത്തിരുത്തിയവരെ നാണംകെടുത്തി ബ്രോഡ്, പ്രതികാര തീ തിന്ന് ഓസീസ്

പ്രണവ് തെക്കേടത്ത്

മെല്‍ബണിലും ഗാബ്ബയിലും അയാളെ പുറത്തിരുത്തിയത് തെറ്റായ തീരുമാനമായിരുന്നെന്ന ചര്‍ച്ചകള്‍ ചൂട് പിടിക്കുമ്പോള്‍ സിഡ്‌നിയില്‍ ഈ ആഷസ് സീരീസിലെ ഇംഗ്ലണ്ടിന്റെ ആദ്യ 5 വിക്കറ്റ് നേട്ടം സ്വന്തം പേരിലാക്കുകയാണ് സ്റ്റുവര്‍ട് ബ്രോഡ്.

ബ്രോഡിന്‍റെ ടെസ്റ്റ് കരിയറിലെ 19ാം 5 വിക്കറ്റ് നേട്ടമാണിത്. ഓസീസിനെതിരെ മാത്രം സ്വന്തമാക്കുന്ന ആറാമത്തെ അഞ്ച് വിക്കറ്റ് നേട്ടവും.

Image

ആഷസില്‍ കൂടുതല്‍ വിക്കറ്റ് സ്വന്തമാക്കിയ ഇംഗ്ലീഷ് താരങ്ങളില്‍ ഇയാന്‍ ബോഥത്തിന് മാത്രം പിറകിലാണ് ബ്രോഡിപ്പോള്‍..

കടപ്പാട്: ക്രിക്കറ്റ് കാര്‍ണിവല്‍ 24*7