അശ്വിൻ പിച്ചിൽ ചതി ഒരുക്കാൻ ശ്രമിച്ചെന്ന് അലിസ്റ്റർ കുക്ക്, കലക്കൻ മറുപടി നൽകി ഇന്ത്യൻ താരം; ഏറ്റെടുത്ത് ആരാധകർ

രാജ്കോട്ടിലെ നിരഞ്ജൻ ഷാ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 445 റൺസ് അടിച്ചെടുത്തു. മറുപടി ബാറ്റിംഗിൽ മൂന്നാംദിനം ഇംഗ്ലണ്ട് 319ന് എല്ലാവരും പുറത്തായി. മുഹമ്മദ് സിറാജ് നാല് വിക്കറ്റെടുത്തു. കുൽദീപ് യാദവ്, ആർ അശ്വിൻ എന്നിവർക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. ബെൻ ഡക്കറ്റ് 153 റൺസെടുത്ത് പുറത്തായി. മറ്റാർക്കും അർദ്ധ സെഞ്ചുറി പോലും നേടാൻ സാധിച്ചില്ല. ടെസ്റ്റിൽ ഇന്ത്യ 126 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് പിടിച്ചു.

ഇന്നലെ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്ന രവിചന്ദ്രൻ അശ്വിൻ മാതാവിന് അസുഖം ആയതിനാൽ ഇന്നലെ രാത്രി ടീം വീട്ടിരുന്നു. താരം എന്ന് ടീമിനൊപ്പം ചേരുമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനം ആയിട്ടില്ല. അതേസമയം ഇന്നലെ പിച്ചിന്റെ മദ്യഭാഗത്ത് കൂടി റൺ എടുക്കാൻ ഓടിയതിന്റെ പേരിൽ അശ്വിൻ കാരണം ഇന്ത്യക്ക് 5 റൺ പെനാൽറ്റി ശിക്ഷ വിധിച്ചിരുന്നു. അതിനാൽ തന്നെ ഇംഗ്ലണ്ട് സ്കോർ ബോർഡിൽ 5 റൺ കൂടി ചേർക്കപ്പെട്ടിരുന്നു.

സംഭവത്തെക്കുറിച്ച് സംസാരിച്ച മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം സർ അലസ്റ്റർ കുക്ക്, ഇംഗ്ലണ്ടിൻ്റെ ഇന്നിംഗ്‌സിൽ വിക്കറ്റ് വീഴ്ത്താൻ രവിചന്ദ്രൻ അശ്വിൻ മനഃപൂർവം പിച്ചിന് കേടുവരുത്തിയെന്ന് ആരോപിച്ചു. “വിക്കറ്റ് വീഴ്ത്താൻ അദ്ദേഹം മനഃപൂർവം പിച്ചിന് കേടുവരുത്തുകയായിരുന്നു. രണ്ടാം ഇന്നിംഗ്‌സിൽ പന്തെറിയേണ്ടതിനാൽ സംരക്ഷിത മേഖലയിലേക്ക് അവൻ ഓടി. നിങ്ങൾ 120-130 റൺസ് മുന്നിലാണെങ്കിൽ ഇത് സാധാരണയായി മൂന്നാം ഇന്നിംഗ്സിൽ സംഭവിക്കും. സാഹചര്യം മുതലെടുക്കാൻ അശ്വിൻ ചെയ്ത പ്രവർത്തിയാണ് ” കുക്ക് ടിഎൻടി സ്പോർട്സിനോട് പറഞ്ഞു.

എന്നിരുന്നാലും, തനിക്ക്അ വേഗത്തിൽ ഓടാനുള്ള കഴിവ് ഇല്ലാത്ത കൊണ്ട് അപകടമേഖലയിൽ നിന്ന് പെട്ടെന്ന് മാറാൻ തനിക്ക് പറ്റിയില്ലെന്ന് അശ്വിൻ തിരിച്ചടിച്ചു. മുൻ ഇംഗ്ലണ്ട് താരങ്ങളും മാധ്യമങ്ങളും എന്ത് ചിന്തിക്കുന്നുവെന്നും താൻ കാര്യമാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

“ഞങ്ങളുടെ ചില ബാറ്റർമാർ പിച്ചിന്റെ മധ്യഭാഗത്ത് കൂടി ഓടിയാൽ അപകട സൂചന അമ്പയറുമാർ തന്നതാണ്. എനിക്ക് അത് അറിയാമായിരുന്നു. എന്നിരുന്നാലും, ഓട്ടത്തിൽ അത്ര കേമത്തിൽ അല്ല എന്നതിനാൽ എനിക്ക് കൃത്യസമയത്ത് പിച്ചിൽ നിന്ന് ഇറങ്ങാൻ കഴിഞ്ഞില്ല. ഇംഗ്ലണ്ട് കളിക്കാരും മാധ്യമങ്ങളും ഇത് മനഃപൂർവമാണെന്ന് കരുതുന്നുണ്ടെങ്കിൽ, അങ്ങനെയല്ല. അവർ എന്നെ കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ, അങ്ങനെയാകട്ടെ. ഓൺ ഫീൽഡ് അമ്പയർമാരായ ജോയൽ (വിൽസൺ), കുമാർ (ധർമ്മസേന) എന്നിവരോട് ഞാൻ ഓടാൻ എനിക്ക് കഴിവ് ഇല്ല എന്നതിനെക്കുറിച്ച് പറഞ്ഞതാണ്. ഞാൻ മികച്ചവനായിരുന്നെങ്കിൽ ക്രിക്കറ്റിലല്ല ഒളിമ്പിക്സിൽ മത്സരിക്കുമായിരുന്നു, ”അശ്വിൻ പറഞ്ഞു.