ഒരുപാട് കാലത്തെ കാത്തിരിപ്പിന് ശേഷം ഓസീസിന് മണ്ടനായ ഒരു ക്യാപ്റ്റനെ കിട്ടിയിരിക്കുന്നു!

ജിഷ്ണു

അങ്ങനെ ഒരുപാട് കാലത്തെ കാത്തിരിപ്പിന് ശേഷം ഓസീസിന് മണ്ടനായ ഒരു ക്യാപ്റ്റനെ കിട്ടിയിരിക്കുകയാണ്. ഇന്നത്തെ മത്സരത്തില്‍ ഒരു പക്ഷെ ഓസിസ് ജയിക്കാം അല്ലെങ്കില്‍ പാക്കിസ്ഥാന്‍ ജയിക്കാം. ആര് ജയിച്ചാലും പാറ്റ് കമ്മിന്‍സിന്‍റെ ക്യാപ്റ്റന്‍സി ലോകപരാജയം തന്നെ.

ഫോളോ ഓണ്‍ അവസരം ഉണ്ടായിട്ടും വീണ്ടും ബാറ്റ് ചെയ്യാന്‍ ഇറങ്ങി ജയിക്കാവുന്ന കളി സമനില ആക്കുക, ഒന്നര ദിവസം ബാക്കി ഉണ്ടായിട്ടും 350 എന്ന ചെറിയ വിജയ ലക്ഷ്യം കൊടുത്തിട്ട് തോല്‍വി സാധ്യത കൂട്ടുക, തുടങ്ങിയ മണ്ടത്തരത്തിനൊക്കെ ഫാന്‍സ് brave decision എന്ന ഫ്രീക് പേരിട്ടാണ് വിളിക്കുന്നത്.

എന്തായാലും അങ്ങേരുടെ മണ്ടത്തരം കാരണം ക്രിക്കറ്റ് ഫാന്‍സിനു ഒരു കിടു 5th day thriller ലോഡിങ് ആണ്.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍