'അഭിഷേകിനെ പൂട്ടി, എന്നാൽ ആ താരത്തിനെതിരെ ഒന്നും ചെയ്യാൻ സാധിച്ചില്ല, അതുകൊണ്ടാണ് തോറ്റത്'; തുറന്ന് പറഞ്ഞ് പാകിസ്ഥാൻ പരിശീലകൻ

ഇപ്പോൾ നടക്കുന്ന ടി 20 ലോകകപ്പിൽ ഇന്ത്യ തുടർച്ചയായ മൂന്നാം മത്സരത്തിലും വിജയിച്ചിരുന്നു. പാകിസ്താനെതിരെ 61 റൺസിനാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ഇതോടെ സൂപ്പർ 8 ലേക്ക് ഇന്ത്യ രാജകീയമായി പ്രവേശിച്ചു. ഇന്ത്യക്ക് വേണ്ടി ബാറ്റിംഗിൽ ഇഷാൻ കിഷനും, ബോളിങ്ങിൽ ജസ്പ്രീത് ബുംറ, ഹർദിക് പാണ്ട്യ, അക്‌സർ പട്ടേൽ, വരുൺ ചക്രവർത്തി എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു. ഇപ്പോഴിതാ തോൽവിക്ക് പിന്നാലെ പ്രതികരണവുമായി പാക് കോച്ച് മൈക്കൽ ജെയിംസ് ഹെസ്സൻ സംസാരിച്ചിരിക്കുകയാണ്.

‘ഇഷാൻ ലെഗ് സൈഡിലേക്ക് മാത്രം കളിച്ച് സ്കോർ കണ്ടെത്തുന്ന കളിക്കാരനല്ല. ഗ്രൗണ്ടിന്റെ ഇരുവശത്തേക്കും ഷോട്ടുകൾ പായിക്കാൻ താരത്തിന് കഴിയും. സ്പിൻ ബൗളറെ പവർപ്ലേയിൽ കൊണ്ടുവന്നാൽ പോലും അതിനെ മറികടക്കാൻ കഴിയും. അഭിഷേക് ശർമയെ നേരത്തെ മടക്കാനായെങ്കിലും ഇഷാന്റെ വിക്കറ്റ് നേടുന്നത് ടീമിന് വെല്ലുവിളിയായിരുന്നു’

‘ടൂർണമെന്റുകളിൽ തോൽവികൾ സംഭവിക്കാമെന്നും അതിൽ നിന്ന് വേഗത്തിൽ തിരിച്ചുവരികയാണ് വേണ്ടതെന്നും ഹെസ്സൻ പറഞ്ഞു. ഇത് വലിയ ടൂർണമെന്റാണ്. എല്ലായ്പ്പോഴും കാര്യങ്ങൾ നമുക്ക് അനുകൂലമായി വരണമെന്നില്ല. രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ തെറ്റുകൾ സ്വയം വിലയിരുത്തി ശക്തമായി ടീം തിരിച്ചു വരും’ മൈക്കൽ ജെയിംസ് ഹെസ്സൻ പറഞ്ഞു.

Latest Stories

റിങ്കു സിംഗിനെ കൊണ്ട് ഒരു ഉപകാരവുമില്ല, പണ്ട് ഒരിക്കൽ അഞ്ച് സിക്സ് അടിച്ചത് മാത്രമാണ് അവന്റെ നേട്ടം: കെ ശ്രീകാന്ത്

കോഹ്ലിയുടെയും രോഹിതിന്റെയും മുഖത്ത് നോക്കി നോ പറയാൻ ചങ്കൂറ്റമുള്ള ഒരേ ഒരാളാണ് ഗംഭീർ: മുനാഫ് പട്ടേൽ

'ഞങ്ങൾ വിജയിച്ചതിന് കാരണം എം എസ് ധോണി, അദ്ദേഹമാണ് നൂറിന് നിർദേശങ്ങൾ നൽകിയത്'; വെളിപ്പെടുത്തലുമായി ചെന്നൈ പരിശീലകൻ

ബലാല്‍സംഗം ചെയ്ത പ്രതി പിന്നീട് പെണ്‍കുട്ടിയെ വിവാഹം ചെയ്താലും കേസില്‍ നിന്നു മോചിതനാകില്ലെന്നു ഡല്‍ഹി ഹൈക്കോടതി; ജാമ്യം ലഭിക്കാന്‍ വേണ്ടി വിവാഹം നടത്തിയിട്ട് കാര്യമില്ലെന്നും ഹൈക്കോടതി

മണ്ഡലപുനര്‍നിര്‍ണം നടത്താനുള്ള ബിജെപി നീക്കത്തിനെതിരെ കടുത്ത താക്കീതുമായി സ്റ്റാലിന്‍; നാളെ തമിഴ്‌നാട്ടില്‍ കരിങ്കൊടി പ്രതിഷേധം

ശബരിമല യുവതി പ്രവേശനം: സുപ്രീം കോടതിയില്‍ എന്‍എസ്എസ് വാദത്തിനെതിരെ ദേവസ്വം ബോര്‍ഡ്; ജാതി, വര്‍ഗം, ലിംഗഭേദം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിലക്ക് ശരിയല്ല

ഹോര്‍മൂസ് കടക്കാനാകാതെ ഇറാനിലേക്കുള്ള കപ്പലുകള്‍, യുഎസ് ഉപരോധം മറികടന്ന് നീങ്ങല്‍ സാധ്യമല്ല; ചൈനീസ് കപ്പല്‍ റിച്ച് സ്റ്റാറിയും തിരികെ മടങ്ങി

ഇക്കൊല്ലത്തെ മണ്‍സൂണ്‍ പതിവിലും കുറവായിരിക്കും, എല്‍ നിനോ പ്രതിഭാസം മഴയുടെ ശക്തിയും തോതും കുറയ്ക്കും; ആഗോള മഴപ്പാത്തി അനകൂലമായാല്‍ മഴ പെയ്തിറങ്ങും

ഇറാനുമായുള്ള യുദ്ധം ഏതാണ്ട് അവസാനിക്കാറായി എന്ന് ട്രംപ്; 'ഇപ്പോള്‍ തന്നെ അവിടെനിന്ന് ഇറങ്ങിയാല്‍ ആ രാജ്യം പുനര്‍നിര്‍മിക്കാന്‍ അവര്‍ക്ക് 20 വര്‍ഷമെടുക്കും, ഞങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടില്ല'

അവസാന മുന്നറിയിപ്പ്: ബംഗാൾ തിരഞ്ഞെടുപ്പ് ഇടതുപക്ഷത്തോട് പറയുന്നത്