ബാസ്‌ബോൾ ഉപേക്ഷിച്ചു, വേര് പോലെ ഉറച്ച് ജോ റൂട്ട്; ഇംഗ്ലണ്ട് ഭേദപ്പെട്ട നിലയിൽ

“ജോ റൂട്ട് ബാസ്‌ബോൾ ശൈലിക്ക് പറ്റിയ താരമല്ല. ആ ശൈലി ഉപേക്ഷിച്ചാൽ ജോ റൂട്ട് രക്ഷപെടും. അല്ലാത്തപക്ഷം താരം ടീമിന് ബാധ്യതാകും”എന്തായാലും ജോ റൂട്ട് ആ വാക്ക് അങ്ങോട്ട് അനുസരിച്ചു. ഇംഗ്ലണ്ട് ആരാധകർ ഏറെ ആരാധിക്കുന്ന ബാസ്‌ബോൾ ശൈലി ഉപേക്ഷിച്ച് തന്റെ പതിവ് ശൈലിൽ കളിച്ച താരം 226 പന്തിൽ 106 റൺസ് നേടി പുറത്താകാതെ നിൽക്കുന്നു. താരത്തിന്റെ മികവിൽ ഇംഗ്ലണ്ട് ഒന്നാം ദിനം 7 വിക്കറ്റ് നഷ്ടത്തിൽ 302 റൺസ് നേടിയിട്ടുണ്ട്.

അരങ്ങേറ്റ മത്സരം കളിക്കുന്ന ആകാശ് ദീപിന്റെ തകർപ്പൻ ബോളിങ് മികവിൽ തുടക്കത്തിൽ ഇംഗ്ലണ്ട് തകർന്നടിഞ്ഞതാണ്. ഓപ്പണറുമാരുടെ അടക്കം ആദ്യം വീണ മൂന്ന് വിക്കറ്റുകളും ഇംഗ്ലണ്ടിന് നഷ്ടമായി. ബെൻ ഡക്കറ്റ് (11), ഒല്ലി പോപ് (0), സാക് ക്രൗളി (42) എന്നിവർ വേഗം തന്നെ മടങ്ങിയതാണ്. ഇതോടെ മൂന്നിന് 57 എന്ന നിലയിലായി ഇംഗ്ലണ്ട്. തുടക്കം മുതൽ തകർത്തടിച്ച ജോണി ബെയർ‌സ്റ്റോയെ അശ്വിനും പിന്നാലെ ബെൻ സ്റ്റോക്‌സിനെ ജഡേജയും വിക്കറ്റിന് മുന്നിൽ കുടുക്കിയതോടെ 112-5 എന്ന സ്‌കോറിലാണ് ഇംഗ്ലണ്ട് ആദ്യ സെഷൻ അവസാനിപ്പിച്ചത്.

ഇന്ത്യ കളിയിൽ ആധിപത്യം തുടരുമെന്ന് വിചാരിച്ചപ്പോൾ ക്രീസിൽ ഉറച്ച ജോ റൂട്ട്- ബെൻ ഫോക്സ് സഖ്യം ഇംഗ്ലണ്ട് സ്കോർ വളരെ പതുക്കെ മുന്നോട്ട് കൊണ്ടുപോയി. തങ്ങളുടെ ബാസ്‌ബോൾ ശൈലി ഒഴിവാക്കി ഇരുതാരങ്ങളും ടെസ്റ്റ് ക്രിക്കറ്റിന്റെ തനത് ശൈലിയിലേക്ക് മടങ്ങിയതോടെ ഇന്ത്യൻ ബോളർമാർ തളർന്നുതുടങ്ങി. അശ്വിനും കുൽദീപിനും യാതൊരു ചലനവും ഉണ്ടാക്കാൻ പറ്റിയില്ല. ജഡേജ ഇടക്ക് ഇംഗ്ലണ്ടിനെ പരീക്ഷിച്ചു. ഒടുവിൽ ബ്രേക്ക് ത്രൂ ആയി മുഹമ്മദ് സിറാജെത്തി. ഫോക്‌സിനെ(47 ) രവീന്ദ്ര ജഡേജയുടെ കൈകളിലെത്തിക്കുകയായിരുന്നു സിറാജ്. പിന്നാലെ ടോം ഹാർട്‌ലിയെ( 13 ) കൂടി സിറാജ് ബൗൾഡാക്കിയതോടെ ഇന്ത്യ വേഗം ഇംഗ്ലണ്ട് ഇന്നിങ്‌സ് അവസാനിപ്പിക്കുമെന്ന് കരുതി.

എന്നാൽ റൂട്ടിനൊപ്പം ക്രീസിൽ ഉറച്ച റോബിൻസൺ വളരെ മികച്ച ഇന്നിംഗ്സ് കളിച്ചതോടെ കളിയിൽ ഇംഗ്ലണ്ട് ഭേദപ്പെട്ട നിലയിൽ എത്തി. ഇതിനിടയിൽ ആയിരുന്നു റൂട്ട് സെഞ്ച്വറി നേടിയത്. റോബിൻസൺ ഇതിനകം 31 റൺ എടുത്തിട്ടുണ്ട്. ഇന്ത്യക്കായി ആകാശ് ദീപ് മൂന്നും സിറാജും രണ്ടും ജഡേജ അശ്വിൻ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

Latest Stories

കരുനാഗപ്പള്ളിയില്‍ രണ്ട് അപകടങ്ങളിലായി രണ്ട് പേര്‍ മരിച്ച സംഭവം; ഡ്രൈവര്‍മാര്‍ക്കെതിരെ നടപടിയെടുത്ത് കെഎസ്ആര്‍ടിസി

പ്രേമലുവും മഞ്ഞുമ്മല്‍ ബോയ്‌സും പിന്നില്‍; റെക്കോര്‍ഡുകള്‍ തകര്‍ത്ത് ഗുരുവായൂരമ്പല നടയില്‍ മുന്നേറുന്നു

അതിരപ്പിള്ളിയിലും വാഴച്ചാലും സഞ്ചാരികള്‍ക്ക് പ്രവേശനമില്ല; വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു; നടപടി മോശം കാലാവസ്ഥയെ തുടര്‍ന്ന്

സംസ്ഥാനത്ത് വെസ്റ്റ് നൈല്‍ ബാധിച്ച് ഒരാള്‍ മരിച്ചു; മലപ്പുറം-കോഴിക്കോട് ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം

ആര്‍എല്‍വി രാമകൃഷ്ണനെതിരായ ജാതീയ അധിക്ഷേപം; സത്യഭാമയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

കെട്ടിവെക്കേണ്ടത് 59 ലക്ഷം; നിയമം ലംഘിച്ചതിന് കർണാടക ബാങ്കിനെതിരെ നടപടിയുമായി ആർബിഐ

തലസ്ഥാനത്തെ റോഡുകള്‍ വെള്ളക്കെട്ടുകള്‍; റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍

വോട്ട് ചെയ്യാത്തവരുടെ ടാക്‌സ് കൂട്ടണം, അവരെ ശിക്ഷിക്കണം: പരേഷ് റാവല്‍

അരവിന്ദ് കെജ്‌രിവാളിന് വധഭീഷണി; പട്ടേൽ നഗർ മെട്രോ സ്റ്റേഷനിലും മെട്രോയ്ക്കകത്തും ചുവരെഴുത്ത്

ഇബ്രാഹിം റെയ്‌സി മൊസാദിന്റെ ഇരയായതോ?; ദുരൂഹതയൊഴിയാതെ ഇറാന്‍ പ്രസിഡന്റിന്റെ മരണം