CSK VS PBKS: നാളുകൾക്ക് ശേഷം പണി ചെയ്ത മഹത്തായ ദിനം; ചെപ്പോക്കിൽ സാം കറന്റെ വെടിക്കെട്ട്

ഐപിഎലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ചെന്നൈക്ക് വേണ്ടി തകർപ്പൻ പ്രകടനം കാഴ്ച് വെച്ചിരിക്കുകയാണ് സാം കറൻ. 47 പന്തിൽ നിന്നായി 9 ഫോറും 4 സിക്‌സും അടക്കം 88 റൺസാണ് താരം നേടിയത്. സാമിന്റെ ബലത്തിലാണ് ടീം സ്കോർ 190 ഇൽ എത്തിയത്. കൂടാതെ ദേവാൾഡ് ബ്രെവിസ് 26 പന്തിൽ നിന്നായി 32 റൺസും നേടി. ബാക്കി വന്ന താരങ്ങൾ ആരും തന്നെ മികച്ച പ്രകടനം നടത്തിയില്ല.

ബാറ്റിംഗിൽ വീണ്ടും ഫ്ലോപ്പായി മാറിയിരിക്കുന്ന താരങ്ങളാണ് രവീന്ദ്ര ജഡേജ, എം എസ് ധോണി, ദീപക് ഹൂഡ എന്നിവർ. നാളുകൾ ഏറെയായി ഇവർ മൂന്നു പേരും മോശമായ ഫോമിലാണ് ഉള്ളതും. രവീന്ദ്ര ജഡേജ 12 പന്തുകളിൽ 4 ഫോർ അടക്കം 17 റൺസ് നേടി. എം എസ് ധോണി 4 ബോളിൽ ഒരു സിക്‌സും ഒരു ഫോറും അടക്കം 11 റൺസും, ദീപക് ഹൂഡ 2 പന്തിൽ 2 റൺസും നേടി മടങ്ങി.

പഞ്ചാബിന്റെ വിജയലക്ഷ്യം 191 റൺസാണ്. ബോളിങ്ങിൽ പഞ്ചാബിനായി യുസ്‌വേന്ദ്ര ചഹൽ 4 വിക്കറ്റുകളും, അർശ്ദീപ് സിങ്, മാർക്കോ യാൻസെൻ എന്നിവർ രണ്ട് വിക്കറ്റുകളും, അസ്മതുള്ളാ ഒമാർസെ, ഹർപ്രീത് ബ്രാർ എന്നിവർ ഓരോ വിക്കറ്റുകളും നേടി.