638 പന്തില്‍ 404 റണ്‍സ്: ഇന്ത്യന്‍ ക്രിക്കറ്റില്‍ പുതുചരിത്രം, യുവരാജിന്റെ റെക്കോഡ് തകര്‍ന്നു

കൂച്ച് ബെഹാര്‍ ട്രോഫി ഫൈനലില്‍ മുംബൈയും കര്‍ണാടകയും തമ്മിലുള്ള  മത്സരത്തിലെ ആദ്യ ഇന്നിംഗ്സില്‍ 400 റണ്‍സ് നേടി ചരിത്രം രചിച്ച് കര്‍ണാടകയുടെ യുവ താരം പ്രഖര്‍ ചതുര്‍വേദി . കെഎസ്സിഎ നാവുലെ സ്റ്റേഡിയത്തിലാണ് ഈ ശ്രദ്ധേയമായ നേട്ടം പിറന്നത്. ചതുര്‍വേദി 638 പന്തില്‍ 404 റണ്‍സ് നേടി.

46 ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു ചതുര്‍വേദിയുടെ ഇന്നിംഗ്‌സ്. 1999 ഡിസംബറില്‍ ബിഹാറിനെതിരെ കൂച്ച് ബിഹാര്‍ ട്രോഫി ഫൈനല്‍ മത്സരത്തില്‍ 358 റണ്‍സ് നേടിയ യുവരാജ് സിംഗിന്റെ റെക്കോര്‍ഡാണ് ചതുര്‍വേദി തകര്‍ത്തത്.

മൂന്നാം നമ്പര്‍ ബാറ്റ്സ്മാന്‍ ഹര്‍ഷില്‍ ധര്‍മാനിക്കൊപ്പം ചേര്‍ന്ന് മുംബൈയ്ക്കെതിരെ കൂറ്റന്‍ ടോട്ടല്‍ സ്‌കോര്‍ ചെയ്യുന്നതില്‍ ചതുര്‍വേദി നിര്‍ണായക പങ്ക് വഹിച്ചു.

ധര്‍മ്മാനി 228 പന്തില്‍ 169 റണ്‍സ് നേടിയപ്പോള്‍, ചതുര്‍വേദി 638 പന്തില്‍ 404 റണ്‍സിന്റെ മാരത്തണ്‍ ഇന്നിംഗ്സ് കളിച്ചു. 411 പന്തില്‍ 290 റണ്‍സിന്റെ ശ്രദ്ധേയമായ കൂട്ടുകെട്ട് പിറന്നു.