'ഭാവിയില്‍ അതു സംഭവിച്ചേക്കാം'; ദ്രാവിഡിന്റെ പിന്‍ഗാമിയെ സൂചിപ്പിച്ച് ഗാംഗുലി

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാവി കോച്ച് ആരെന്ന് സൂചിപ്പിച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണിന് താല്‍പര്യമുണ്ടായിരുന്നതായി ഗാംഗുലി വെളിപ്പെടുത്തി.

ഇന്ത്യയുടെ ഹെഡ് കോച്ചാവാന്‍ ലക്ഷ്മണ്‍ താല്‍പര്യപ്പെട്ടിരുന്നു. എന്നാല്‍ അത് യാഥാര്‍ത്ഥ്യമായില്ല. ഭാവിയില്‍ അദ്ദേഹത്തിന് കോച്ചാവാന്‍ അവസരം ലഭിച്ചേക്കാം- ഗാംഗുലി പറഞ്ഞു.

Read more

ഇന്ത്യന്‍ കോച്ചിന്റെ സ്ഥാനത്ത് ദ്രാവിഡിനെയാണ് ഞാനും ജയ് ഷായും ഏറെക്കാലമായി മനസില്‍ കണ്ടത്. എന്നാല്‍ ദ്രാവിഡ് സമ്മതം മൂളിയിരുന്നില്ല. വീട്ടില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ മടിച്ചായിരുന്നു അത്. അദ്ദേഹത്തിന് രണ്ടു കുട്ടികളുണ്ട്. ദേശീയ ടീമിന്റെ ചുമതലയേറ്റെടുക്കുമ്പോള്‍ വര്‍ഷത്തില്‍ 8-9 മാസം യാത്ര വേണ്ടിവരും. ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കാന്‍ ദ്രാവിഡ് വിമുഖത കാട്ടിയിരുന്നത് അതുകൊണ്ടാണെന്നും ഗാംഗുലി പറഞ്ഞു.