'എനിക്ക് പണി തന്ന ആ താരത്തെ പുറത്താകാൻ ഞാൻ ശ്രമിച്ചു'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രോഹിത് ശർമ്മ

ഇന്ത്യൻ ടീമിൽ രാഹുൽ ദ്രാവിഡിന് ശേഷം വൻ മതിൽ എന്ന വിളിപ്പേര് കിട്ടിയ താരമാണ് ചേതേശ്വർ പൂജാര. ടെസ്റ്റ് ഫോർമാറ്റിൽ സ്ഥിരതയാർന്ന മികച്ച പ്രകടനങ്ങൾ കാരണം ഇന്ത്യക്ക് ഒരുപാട് സംഭാവനകൾ താരം നൽകിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ നാളുകൾ ഏറെയായി താരം ഇന്ത്യൻ ടീമിന് പുറത്ത് നിൽക്കുകയാണ്.

ഇപ്പോഴിതാ ചേതേശ്വര്‍ പൂജാരയുടെ ബാറ്റിങ് മികവിനെ വാനോളം പുകഴ്ത്തി സംസാരിച്ചിരിക്കുകയാണ് ഏകദിന ക്യാപ്റ്റന്‍ രോഹിത് ശർമ്മ. ‘ദി ഡയറി ഓഫ് എ ക്രിക്കറ്റേഴ്സ് വൈഫ്’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കവേയായിരുന്നു ആഭ്യന്തര ക്രിക്കറ്റ് ദിനങ്ങള്‍ ഓര്‍ത്തെടുത്ത് രോഹിത് സംസാരിച്ചത്.

രോഹിത് ശർമ്മ പറയുന്നത് ഇങ്ങനെ:

” എനിക്കിപ്പോഴും ഓര്‍മയുണ്ട്. ടീം മീറ്റിങ്ങുകളില്‍ പൂജാരയെ എങ്ങനെ പുറത്താക്കാം എന്നതിനെ കുറിച്ചായിരുന്നു ഞങ്ങളുടെ പ്രധാന ചര്‍ച്ചകള്‍. പൂജാരയെ പുറത്താക്കിയില്ലെങ്കില്‍ ഞങ്ങള്‍ കളി തോല്‍ക്കും. പൂജാര ക്രീസില്‍ നില്‍ക്കുമ്പോള്‍ ഞങ്ങള്‍ക്ക് രണ്ടോ മൂന്നോ ദിവസം തുടര്‍ച്ചയായി വെയിലത്ത് ഫീല്‍ഡ് ചെയ്യേണ്ടി വരുമായിരുന്നു. മത്സരം കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തുമ്പോഴേക്കും മുഖത്തിന്റെ നിറം മാറിയിട്ടുണ്ടാകും” രോഹിത് ശർമ്മ പറഞ്ഞു.

Latest Stories

IND vs ENG: ഇന്ത്യ വളരെയധികം സമ്മർദ്ദത്തിലാണ്, ഫലം അനുകൂലമല്ലെങ്കിൽ ​ഗില്ലിന്റെ കാര്യം കഷ്ടമാകും; വിലയിരുത്തലുമായി നാസർ ഹുസൈൻ

കാല്‍നൂറ്റാണ്ടിലെ സേവനം ഇവിടെ അവസാനിക്കുന്നു; പാകിസ്ഥാനിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ മൈക്രോസോഫ്റ്റ്

രജിസ്ട്രാറായി കെഎസ് അനില്‍ കുമാര്‍ വീണ്ടും ചുമതലയേറ്റു; നടപടി സിന്‍ഡിക്കേറ്റിന്റെ തീരുമാനത്തിന് പിന്നാലെ

IND vs ENG: ഒടുവിൽ ആ തന്ത്രം വിജയിച്ചു, സ്റ്റോക്സ് വീണു, ജയത്തോട് അടുത്ത് ഇന്ത്യ

ഫാസ്റ്റ് & ഫ്യൂരിയസ്, എഫ് 1 പോലുളള സിനിമകൾ ചെയ്യാൻ താത്പര്യമുണ്ട്, തന്റെ ആ​ഗ്രഹം തുറന്നുപറഞ്ഞ് അജിത്ത് കുമാർ

'രാജ്യത്ത് ചിലര്‍ക്കിടയില്‍ മാത്രം സമ്പത്ത് കുമിഞ്ഞുകൂടുന്നു, ദരിദ്രരുടെ എണ്ണമേറുന്നു'; ഇങ്ങനെ സംഭവിക്കാന്‍ പാടില്ലെന്ന് നിതിന്‍ ഗഡ്കരി; മോദി- അദാനി ബന്ധം ചര്‍ച്ചയാകുന്ന കാലത്ത് സാമ്പത്തിക അസമത്വത്തെ കുറിച്ച് തുറന്നുസമ്മതിച്ച് കേന്ദ്രമന്ത്രി

ആരോഗ്യമന്ത്രി രാജിവയ്‌ക്കേണ്ട ആവശ്യം ഇല്ല; ഇവിടെയും പ്രശ്നങ്ങളുണ്ട് അത് പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് എംഎ ബേബി

ടെക്നളോജിയ..., ഓസീസ്-വിൻഡീസ് മത്സരം തടസപ്പെടുത്തി നായ; ഓടിക്കാൻ ബ്രോഡ്കാസ്റ്റേഴ്സ് ചെയ്തത്- വീഡിയോ വൈറല്‍

റോയിട്ടേഴ്സിന്റെ എക്സ് അക്കൗണ്ടിന് ഇന്ത്യയിൽ വിലക്ക്; എക്സിനോട് വിശദീകരണം തേടിയിട്ടുണ്ടെന്ന് കേന്ദ്രം

രൺവീർ സിങിന്റെ നായികയായി മലയാളികളുടെ ആൻമരിയ, ഹനുമാൻകൈൻഡിന്റെ റാപ്പ് സോങിൽ ധുരന്ദർ ഫസ്റ്റ് ലുക്ക് വീഡിയോ