ഇന്ത്യയ്ക്കെതിരെ രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ്. ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന് ഡുപ്ലെസിസിസ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
മൂന്ന് മാറ്റങ്ങളോടെയാണ് ടീം ഇന്ത്യ രണ്ടാം ടെസ്റ്റിന് ഇറങ്ങുന്നത്. ഓപ്പണര്‍ ശിഖര്‍ ധവാന്, വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ പേസ് ബൗളര്‍ ഭുവനേശ്വര്‍ കുമാര്‍ എന്നിവരെ പുറത്തിരുത്തിയപ്പോള്‍ കെഎല്‍ രാഹുല്‍, പാര്‍ത്ഥീവ് പട്ടേല്‍, ഇശാന്ത് ശര്‍മ്മ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തി.
അതെസമയം ആദ്യ ടെസ്റ്റില്‍ പരാജയപ്പെട്ട രോഹിത്ത് ശര്‍മ്മയെ ടീമില്‍ നിലനിര്‍ത്തിയ വിരാട് കോഹ്ലി അജയ്ക്യ രഹാനയെ ഇത്തവണയും പടിയ്ക്ക് പുറത്ത് നിര്‍ത്തി.
ആദ്യ ടെസ്റ്റില്‍ പരിക്കേറ്റ സ്റ്റൈയ്ന്‍ പകരം മോണ്ടി മാര്‍ക്കലിനെ ടീമില്‍ ഉള്‍പ്പെടുത്തിയാണ് ദക്ഷിണാഫ്രിക്കന്‍ ടീമിലെ ഏക മാറ്റം. ആറ് ബാറ്റ്സ്മാന്മാരും നാല് ബൗളര്‍മാരു അടങ്ങിയതാണ് ദക്ഷിണാഫ്രിക്കന്‍ നിര,
ആദ്യ ടെസ്റ്റില്‍ 72 റണ്‍സിന്റെ തോല്‍വി വഴങ്ങിയ ടീം ഇന്ത്യയ്ക്ക് സെഞ്ചൂറിയനില്‍ നടക്കുന്ന രണ്ടാം ടെസ്റ്റ് ജീവന്മരണ പോരാട്ടമാണ്. ഈ മത്സരം കൈവിട്ടാല്‍ ഇന്ത്യയ്ക്ക് പരമ്പര നഷ്ടമാകും. ഇതോടെ ഒരു വര്‍ഷം നീണ്ട വിജയതുടര്ച്ചയും ടീം ഇന്ത്യയ്ക്ക് നഷ്ടമാകും.
ഇന്ത്യന്‍ ടീം
KL Rahul Batsman
M Vijay Batsman
CA Pujara Batsman
V Kohli (c) Batsman
RG Sharma Batsman
H Pandya Allrounder
PA Patel † Wicketkeeper
Ashwin Allrounder
Shami Bowler
JJ Bumrah Bowler
I Sharma Bowler
ദക്ഷിണാഫ്രിക്കന്‍ ടീം
Read more
D Elgar Batsman
AK Markram Batsman
HM Amla Batsman
Villiers Batsman
Plessis (c) Batsman
Q de Kock † Wicketkeeper
Philander Allrounder
L Ngidi Bowler
Maharaj Bowler
K Rabada Bowler
M Morkel Bowler