ഇന്ത്യൻ നായകൻ രോഹിത് ശർമ്മ 2027 ഏകദിന ലോകകപ്പിൽ ടീമിൽ ഉണ്ടാകുമോ ഇല്ലയോ എന്ന കാര്യത്തിലുള്ള ആശങ്കയിലാണ് ബിസിസിഐ. താരം വിരമിച്ചാൽ ഏകദിന ക്യാപ്റ്റനായി യുവ താരങ്ങളായ ശുഭ്മാൻ ഗില്ലിനോ ശ്രേയസ് അയ്യരിനോ നായക സ്ഥാനത്തേക്ക് അവസരം ലഭിച്ചേക്കും.
എന്നാൽ അടുത്ത ഏകദിന നായകനായി ഓൾ റൗണ്ടർ ഹാർദിക് പാണ്ട്യ തിരഞ്ഞെടുക്കണം എന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ സുരേഷ് റെയ്ന.
സുരേഷ് റെയ്ന പറയുന്നത് ഇങ്ങനെ:
“ഹര്‍ദിക്ക് വളരെ പോസിറ്റീവ് ആയ ആളാണ്. അദ്ദേഹം ഒരു കളിക്കാരന്റെ ക്യാപ്റ്റനാണ്. എംഎസ് ധോണിയുടെ ഒരു ചെറിയ ഉള്‍കാഴ്ച അദ്ദേഹം എനിക്ക് നല്‍കുന്നു. മൈതാനത്തെ പാണ്ഡ്യയുടെ ശരീരഭാഷ എനിക്ക് ഇഷ്ടമാണ്” സുരേഷ് റെയ്ന പറഞ്ഞു.
Read more
ടി 20 യിൽ നിന്ന് രോഹിതും കോഹ്‌ലിയും വിരമിച്ചപ്പോൾ നായകനായി ഹർദിക്കിനെ തിരഞ്ഞെടുക്കും എന്നാണ് ആരാധകർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ സിലക്ടറായ അജിത് അഗാർക്കർ നായക സ്ഥാനം സൂര്യകുമാർ യാദവിന് കൈമാറി. ഇപ്പോൾ നടക്കാൻ പോകുന്ന ഏഷ്യ കപ്പിൽ ആകട്ടെ വൈസ് ക്യാപ്റ്റനായി ശുഭ്മാൻ ഗില്ലിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.







