Friday, 11 September 2026
‘Honest storytelling is a powerful means of change
07:44:45 PM IST
National

സതേൺ സോണൽ കൗൺസിൽ യോ​ഗം; തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയുമായി കൂടിക്കാഴ്ച നടത്തി വി ഡി സതീശശനും പി കെ കുഞ്ഞാലിക്കുട്ടിയും

ന്യൂസ് ഡെസ്ക് 20 August 2026, 12:15 pm
SHARE

31-ാമത് ദക്ഷിണ മേഖലാ കൗൺസിൽ യോഗത്തിനിടെ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി ഡി സതീശൻ. യോഗത്തിനെത്തിയ കേരള സംഘത്തോടൊപ്പം വ്യവസായ വകുപ്പ് മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയും പങ്കെടുക്കുന്നുണ്ട്. വി ഡി സതീശനും കുഞ്ഞാലിക്കുട്ടിയും വിജയ്‌യുമായി കൂടിക്കാഴ്ച നടത്തിയ ചിത്രങ്ങൾ വി ഡി സതീശൻ തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു.

ദക്ഷിണ മേഖലാ കൗൺസിൽ യോഗം തമിഴ്നാട്ടിലെ മഹാബലിപുരം–കോവളം മേഖലയിൽ നടക്കുകയാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലാണ് യോഗം. കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, കർണാടക, തെലങ്കാന സംസ്ഥാനങ്ങളുടെയും പുതുച്ചേരി കേന്ദ്രഭരണ പ്രദേശത്തിന്റെയും മുഖ്യമന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ തമ്മിലുള്ള സഹകരണവും വിവിധ വികസന വിഷയങ്ങളും യോഗത്തിന്റെ ഭാഗമായി ചർച്ചയാകും.

കേന്ദ്ര-സംസ്ഥാന സഹകരണം ശക്തിപ്പെടുത്തുന്നതിനും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ തമ്മിലുള്ള തർക്കങ്ങളും പൊതുതാൽപര്യമുള്ള വിഷയങ്ങളും ചർച്ച ചെയ്ത് പരിഹാരം കാണുന്നതിനുമുള്ള പ്രധാന വേദിയാണ് ദക്ഷിണ മേഖലാ കൗൺസിൽ. ജലവിഹിതം, അന്തർസംസ്ഥാന വിഷയങ്ങൾ, അടിസ്ഥാനസൗകര്യ വികസനം, വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ ചർച്ചയാകുമെന്നാണ് വിവരം.

1956ലെ സംസ്ഥാന പുനഃസംഘടന നിയമപ്രകാരം രൂപീകരിച്ച ദക്ഷിണ മേഖലാ കൗൺസിലിൽ കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, പുതുച്ചേരി എന്നിവയാണ് അംഗങ്ങൾ. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ നേരിടുന്ന പൊതുവായ പ്രശ്നങ്ങളിൽ കേന്ദ്ര-സംസ്ഥാന ഏകോപനം ഉറപ്പാക്കുന്നതിനും അന്തർസംസ്ഥാന സഹകരണം മെച്ചപ്പെടുത്തുന്നതിനും കൗൺസിൽ നിർണായക വേദിയായാണ് പ്രവർത്തിക്കുന്നത്.

s
ന്യൂസ് ഡെസ്ക്
View all posts →