Friday, 11 September 2026
‘Honest storytelling is a powerful means of change
07:45:57 PM IST
Business

നാഷണല്‍ ഡോക്ടേഴ്‌സ് ഡേ ആചരിച്ചു; റോട്ടറി കൊച്ചിന്‍ പെരിയാര്‍ ക്ലബ്ബ്, തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന് 25 രോഗികള്‍ക്കുള്ള ഡയാലിസിസ് കിറ്റ് കൈമാറി

SHARE

നാഷണല്‍ ഡോക്ടേഴ്‌സ് ഡേ യോടനുബന്ധിച്ച് Gift of Hope എന്ന റോട്ടറി പ്രോജക്റ്റുമായി ബന്ധപ്പെട്ട് റോട്ടറി കൊച്ചിന്‍ പെരിയാര്‍ ക്ലബ്ബ് തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന് 25 രോഗികള്‍ക്കുള്ള ഡയാലിസിസ് കിറ്റ് കൈമാറി. തണല്‍ സ്‌ക്വയറില്‍ നടന്ന പരിപാടിയില്‍ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുത്തു.

റോട്ടറി കൊച്ചിന്‍ പെരിയാര്‍ ക്ലബ്ബ് പ്രസിഡണ്ട് R അജിത് കുമാര്‍ 25 രോഗികള്‍ക്കുള്ള ഡയാലിസിസ് കിറ്റ് തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ MV അബ്ദുല്‍ റഷീദിന്ന് കൈമാറി. പ്രസ്തുത പരിപാടിയില്‍ ക്ലബ് സെക്രട്ടറി ജോര്‍ജ് അമ്പൂക്കന്‍, നരേന്ദ്രകുമാര്‍, ഉമ്മര്‍ ഫാറൂഖ്, തണല്‍ ഡയാലിസിസ് സെന്റര്‍ HOD Dr. ബിബിന്‍, Dr. സനം ഫര്‍ഹാ, നൗഷാദ്, സുജിത്ത് സൈമണ്‍, ഹാരിസ്, ശശികുമാര്‍, ഡയാലിസിസ് ഇന്‍ ചാര്‍ജ് സുബിന്‍, സൈദ് മുഹമ്മദ്, തണല്‍ ഡയറക്ടര്‍ തല്‍ഹത്ത് തുടങ്ങിയ വ്യവസായ സാമൂഹ്യ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

s
ന്യൂസ് ഡെസ്ക്
View all posts →