സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയെ കാണുന്നതിന് നിയന്ത്രണം; സന്ദർശനം തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മാത്രം; പുതിയ ക്രമീകരണം തിരക്ക് ഒഴിവാക്കാൻ
സെക്രട്ടേറിയറ്റില്‍ സന്ദർശകർക്ക് മുഖ്യമന്ത്രിയെ കാണുന്നതുമായി ബന്ധപ്പെട്ട് പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ആഴ്ചയില്‍ മൂന്നു ദിവസമാണ് മുഖ്യമന്ത്രി പൊതുജനങ്ങളെ കണ്ട് പരാതികള്‍ പരിഗണിക്കുക. ബുധനാഴ്ച മുതൽ പുതിയ ക്രമീകരണം നിലവിൽ വരും.
പൊതുഅവധി അല്ലാത്ത തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം 3:00 മണി മുതൽ 5:30 വരെയാണ് സന്ദർശകർക്ക് മുഖ്യമന്ത്രിയെ കാണുന്നതിനുള്ള സൗകര്യം ഉണ്ടയിരിക്കുക. ഈ ദിവസങ്ങളിൽ പ്രായമായവർ, ഭിന്നശേഷിക്കാർ, ശാരീരിക അവശതകളുള്ളവർ എന്നിവരെ സെക്രട്ടേറിയറ്റ് വളപ്പിലെ പരാതി പരിഹാര സെല്ലിൽ മുഖ്യമന്ത്രി നേരിട്ട് കാണും. ശേഷമായിരിക്കും ഓഫീസിലെത്തുന്ന സന്ദർശകരെ കാണുകയുള്ളു.
ഈ സമയത്ത് മുൻകൂട്ടി അപ്പോയിന്റ്‌മെന്റ് എടുത്തിട്ടുള്ളവർക്കും ഓഫീസിലെത്തി മുഖ്യമന്ത്രിയെ കാണാം. മറ്റു ജില്ലകളിൽ നിന്ന് എത്തുന്നവർക്ക് മുഖ്യമന്ത്രിയെ വേഗത്തിൽ കണ്ട് പരാതി നൽകുന്നതിനും തിരക്ക് ഒഴിവാക്കുന്നതിനുമാണ് പുതിയ ക്രമീകരണമെന്ന് മുഖ്യമന്ത്രിyude ഓഫീസ് അറിയിച്ചു.
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
ബ്രിക്സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ചൈന