‘കമ്മിഷണർ തന്നെ പറ്റിക്കുന്നില്ല, അന്വേഷണം നടക്കട്ടെ’; നടി അൻസിബയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പ്രതികരിച്ച് രമേശ് ചെന്നിത്തല
ന്യൂസ് ഡെസ്ക്
11 July 2026, 1:00 pm
നടി അൻസിബയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കമ്മിഷണർ തന്നെ പറ്റിക്കുന്നില്ലെന്നും കേസ് അന്വേഷിക്കേണ്ടത് പൊലീസ് ആണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അൻസിബയുടെ പരാതിയിൽ കഴമ്പില്ലെന്ന് ആദ്യം പൊലീസ് കണ്ടെത്തിയിരുന്നു. പിന്നീട് കോടതി നിർദ്ദേശപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. അന്വേഷണം നടക്കട്ടെയെന്നും ചെന്നിത്തല പറഞ്ഞു. എറണാകുളം പ്രസ് ക്ലബ്ബിൽ മീറ്റ് ദി പ്രസ് പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ചെന്നിത്തല.
പൊലീസിനെ കുറിച്ചുള്ള പരാതികൾ പരിഹരിക്കാൻ പുതിയ സംവിധാനം വരുമെന്ന് ചെന്നിത്തല പറഞ്ഞു. പരാതികൾ പരിഹരിച്ചതിന്റെ പൊലീസ് ഓഡിറ്റ് നടത്തും. പൊലീസിന്റെ പ്രവർത്തനങ്ങൾ നവീകരിക്കും. ഓഗസ്റ്റ് 15 മുതൽ കേരളത്തിൽ നവീകരിക്കപ്പെട്ട പൊലീസ് ആയിരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
Read More
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
ബ്രിക്സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ചൈന
മുഖം നോക്കാതെ പറയേണ്ടത് പറയാൻ വീണ്ടും ‘മാധ്യമവിചാരം’; 16 വർഷങ്ങൾക്ക് ശേഷം ഡിജിറ്റൽ സ്ക്രീനിൽ സെബാസ്റ്റ്യൻ പോൾ!
ന്യൂസ് ഡെസ്ക്
View all posts →