‘മുഖ്യമന്ത്രി വാഗ്ദാനം പാലിച്ചിരുന്നെങ്കിൽ ആ ജീവൻ നഷ്ടപ്പെടില്ലായിരുന്നു’ ഓട്ടോ ഡ്രൈവർ ഷൗക്കത്തിന്റെ ആത്മഹത്യയിൽ വി. ഡി. സതീശനെതിരെ രാജീവ് ചന്ദ്രശേഖർ
മലപ്പുറം കിഴിശ്ശേരിയിലെ ഓട്ടോ ഡ്രൈവർ ഷൗക്കത്തിന്റെ ആത്മഹത്യയിൽ മുഖ്യമന്ത്രി വി. ഡി. സതീശനെതിരെ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വാഹന മോഡിഫിക്കേഷന്റെ പേരിൽ ഉദ്യോഗസ്ഥർ ദുരുപയോഗിക്കുന്ന നിയമങ്ങൾ പരിഷ്കരിക്കുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം മുഖ്യമന്ത്രി പാലിച്ചിരുന്നെങ്കിൽ ആ പാവം ചെറുപ്പക്കാരന്റെ ജീവൻ നഷ്ടപ്പെടില്ലായിരുന്നുവെന്ന് ഫേസ്ബുക്ക് കുറിപ്പിൽ അദ്ദേഹം കുറ്റപ്പെടുത്തി.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
മുഖ്യമന്ത്രി V D Satheesan തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ചിരുന്നെങ്കിൽ, ആ പാവം ചെറുപ്പക്കാരന്റെ ജീവൻ ഇന്ന് നഷ്ടപ്പെടില്ലായിരുന്നു. മലപ്പുറത്തെ ഓട്ടോ ഡ്രൈവറായ ഷൗക്കത്തിന്റെ ആത്മഹത്യ, കേരളത്തിലെ RTO ഓഫീസുകളിൽ സാധാരണക്കാർ അനുഭവിക്കുന്ന കൊടിയ പീഡനത്തിന്റെ നേർക്കാഴ്ചയാണ്.
സ്വന്തം ഓട്ടോറിക്ഷയുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റിനായി 10 മാസമാണ് ഷൗക്കത്ത് ഓഫീസുകൾ കയറിയിറങ്ങിയത്. ഏജന്റുമാർക്ക് കൈക്കൂലി കൊടുക്കാൻ തയ്യാറായില്ല എന്ന ഒറ്റക്കാരണത്താലാണ് അദ്ദേഹത്തിന്റെ ഫയൽ വൈകിപ്പിച്ചത്.
CPM ഭരിച്ചപ്പോഴും, ഇന്ന് കോൺഗ്രസ്-മുസ്ലീം ലീഗ് സഖ്യം ഭരിക്കുമ്പോഴും കഥ മാറുന്നില്ല. RTO ഓഫീസുകൾ സാധാരണക്കാരെ പിഴിയുന്ന അഴിമതിക്കേന്ദ്രങ്ങളായി മാറിയിരിക്കുന്നു.
അഴിമതിയുടെ കാര്യത്തിൽ കോൺഗ്രസും CPM-ഉം #RandallaOnnanu
വാഹന മോഡിഫിക്കേഷന്റെ പേരിൽ സാധാരണക്കാരെ ദ്രോഹിക്കാൻ ഉദ്യോഗസ്ഥർ ദുരുപയോഗിക്കുന്ന നിയമങ്ങൾ പരിഷ്കരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ തെരഞ്ഞെടുപ്പിന് മുൻപ് ഉറപ്പ് നൽകിയിരുന്നു. മറ്റ് വാഗ്ദാനങ്ങൾ പോലെ അതും വെറും വാക്കായി. തങ്ങളെ വിശ്വസിച്ച് വോട്ട് ചെയ്ത യുവാക്കളെ ഈ കോൺഗ്രസ്-ലീഗ് സർക്കാർ വഞ്ചിച്ചിരിക്കുകയാണ്. അഴിമതിക്കാരായ RTO ഉദ്യോഗസ്ഥർക്കെതിരെ മാതൃകാപരമായ നടപടി ഉണ്ടാകണം. ഇനിയൊരു ഷൗക്കത്തിനും ഇത് സംഭവിക്കരുത്.
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
ബ്രിക്സ് ഉച്ചകോടിക്ക് ഷി ജിന്പിങ് ഇന്ത്യയിലെത്തും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ചൈന