‘ചോദ്യങ്ങൾ തയാറാക്കിയത് എഐ’; എൻടിഎക്കെതിരെ ഗുരുതര ആരോപണങ്ങളുമായി വിദഗ്ധർ, തർജ്ജിമ ഉൾപ്പെടെയുള്ള നടപടികളിലും എഐയുടെ സഹായം
യുജിസി നെറ്റ് പരീക്ഷാ വിവാദത്തിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കെതിരെ (എൻടിഎ) ഗുരുതര ആരോപണങ്ങളുമായി വിദഗ്ധർ. ചോദ്യങ്ങൾ പരിശോധിക്കാൻ മതിയായ അക്കാദമിക് പാനലുകൾ ഉണ്ടായിരുന്നില്ലെന്നും പരീക്ഷയിലെ ഭൂരിഭാഗം ചോദ്യങ്ങളും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയതായും ആരോപണമുണ്ട്. ചോദ്യങ്ങളുടെ തർജ്ജിമ ഉൾപ്പെടെയുള്ള നടപടികളിലും എഐയുടെ സഹായം ഉപയോഗിച്ചെന്നാണ് വിദഗ്ധരുടെ ആരോപണം.
എന്നാൽ ആരോപണങ്ങൾ എൻടിഎ തള്ളി. യുജിസി നെറ്റ് ചോദ്യപേപ്പർ തയ്യാറാക്കാൻ എഐ ഉപയോഗിച്ചിട്ടില്ലെന്നാണ് എൻടിഎ വൃത്തങ്ങളുടെ വിശദീകരണം. അതേസമയം, ഉത്തരസൂചികയെച്ചൊല്ലി ഉയർന്ന പരാതികളിലും എൻടിഎ വിശദീകരണം നൽകി. ഉത്തരസൂചിക സംവിധാനം നീതിപൂർവമായിരുന്നെന്നും എല്ലാ വിദ്യാർഥികൾക്കും തുല്യ അവസരം ഉറപ്പാക്കിയിരുന്നെന്നും എൻടിഎ വ്യക്തമാക്കി.
ഉത്തരസൂചികയ്‌ക്കെതിരായ പരാതികൾ വിദഗ്ധ സമിതി പരിശോധിക്കും. പരാതികൾ പരിഗണിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തിയ ശേഷമേ അന്തിമ ഉത്തരസൂചിക പ്രസിദ്ധീകരിക്കൂവെന്നും എൻടിഎ അറിയിച്ചു. പരീക്ഷാ സംവിധാനത്തിൽ പിഴവുകളൊന്നും സംഭവിച്ചിട്ടില്ലെന്നും എൻടിഎ വിശദീകരിച്ചു.
ബ്രിക്സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ചൈന
തുടർച്ചയായി ട്രാഫിക് നിയമങ്ങൾ ലംഘിച്ചാൽ ലൈസൻസും ആർസിയും സസ്പെൻഡ് ചെയ്യും: നിതിൻ ഗഡ്കരി