Friday, 11 September 2026
‘Honest storytelling is a powerful means of change
07:42:25 PM IST
Kerala

പ്രൈവറ്റ് ബസുകളും ഇനി ‘പ്രിയദർശിനി’ യായി ഓടും; പ്രഖ്യാപനവുമായി ഗതാഗത മന്ത്രി

ന്യൂസ് ഡെസ്ക് 3 September 2026, 10:33 am
SHARE

പ്രിയദർശിനി പദ്ധതിക്ക് വേണ്ടി സ്വകാര്യബസുകൾ വാടകയ്ക്കെടുക്കും. ഇതു സംബന്ധിച്ച വിദഗ്‌ധസമിതിയുടെ ശുപാർശ സ്വാഗതാർഹമാണെന്നും നിരക്കു സംബന്ധിച്ച് സ്വകാര്യ ബസുടമകളുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി സി.പി. ജോൺ പറഞ്ഞു.

പ്രിയദർശിനി പദ്ധതി കാരണം സ്വകാര്യബസ് മേഖലയ്ക്കുണ്ടായ പ്രതിസന്ധിയെക്കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച സമിതി റിപ്പോർട്ട് ലഭിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

ദീർഘദൂരപാതകളിൽ സ്വകാര്യ ആഡംബരബസ്സുകൾ വാടകയ്ക്ക് എടുത്തിട്ടുണ്ട്. അതേരീതിയിൽ ഹ്രസ്വദൂര പാതകളിലേക്കും വാടകബസ്സുകൾ പരിഗണിക്കും. കിലോമീറ്റർ അടിസ്ഥാനത്തിലായിരിക്കും വാടക. രണ്ടു കെഎസ്ആർടിസി ബസുകൾക്ക് ഒന്നു വീതം അനുപാതത്തിൽ വാടക ബസ്സുകൾ ഓടിക്കാനാണ് നിർദേശമെന്ന് സമിതി ചെയർമാൻ മുൻ ഡി.ജി.പി. കെ. പദ്‌മകുമാർ പറഞ്ഞു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →