വന്ദേ ഭാരത്: ലണ്ടന്‍, പാരീസ്, റോം എന്നിവിടങ്ങളില്‍ നിന്ന് കൊച്ചിയിലേക്ക് വിമാനങ്ങള്‍

കോവിഡ് 19 പശ്ചാത്തലത്തില്‍ പ്രവാസികളെ നാട്ടിലെത്തിക്കുന്ന വന്ദേ ഭാരത് മിഷന്റെ ഭാഗമായി ലണ്ടന്‍, റോം, പാരീസ് എന്നിവിടങ്ങിളില്‍ നിന്നു കൊച്ചിയിലേക്ക് പ്രത്യേക വിമാനങ്ങള്‍ അനുവദിച്ചു. ഈ മാസം 19-നാണ് ലണ്ടന്‍ ഹീത്രോ വിമാനത്താവളത്തില്‍ നിന്നു കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം സര്‍വീസ് നടത്തുക.

പാരീസില്‍ നിന്നുള്ള വിമാനം ബെംഗളൂരു വഴിയാകും കൊച്ചിയില്‍ എത്തുക. ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ പേര് രജിസ്റ്റര്‍ ചെയ്തവരില്‍ നിന്ന് മുതിര്‍ന്ന പൗരന്മാര്‍, ഗര്‍ഭിണികള്‍, വൈദ്യസഹായം ആവശ്യമുള്ളവര്‍, ഉറ്റവരുടെ അന്ത്യകര്‍മ്മങ്ങളില്‍ പങ്കെടുക്കേണ്ടവര്‍, ടൂറിസ്റ്റുകളായി എത്തിയവര്‍ തുടങ്ങിയവര്‍ക്കാണു മുന്‍ഗണന നല്‍കുക.

Read more

ഷോര്‍ട് ലിസ്റ്റ് ചെയ്യുന്നവരെ ഹൈക്കമ്മീഷന്‍ ഇ-മെയില്‍ വഴി അറിയിക്കും. ഇവര്‍ക്ക് എയര്‍ലൈന്‍സ് ഓഫീസില്‍ നിന്ന് ടിക്കറ്റെടുത്ത് യാത്ര ചെയ്യാം. 50,000 രൂപയാണ് ടിക്കറ്റ് നിരക്ക്.