വിമാന സർവീസ് പുനരാരംഭിക്കാൻ കുവൈറ്റ്; മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു

രാജ്യാന്തര വിമാന സര്‍വീസ് പുനരാരംഭിക്കാനൊരുങ്ങി കുവൈറ്റ്. ഓഗസ്റ്റ് 1 മുതല്‍ മൂന്ന് ഘട്ടങ്ങളിലായി വാണിജ്യാടിസ്ഥാനത്തിലുള്ള വിമാന സര്‍വീസ് പുനരാരംഭിക്കാനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട്‌ വ്യോമയാന വകുപ്പ് പുതിയ മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു.

കുവൈറ്റിലേക്ക് വരുന്നവർക്കുള്ള നിർദേശങ്ങൾ

  • അറ്റസ്റ്റ് ചെയ്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വിമാനത്താവളത്തിൽ ഹാജരാക്കുക.
  • ക്വാറന്റൈനിൽ കഴിയാമെന്ന സത്യവാങ്മൂലം നൽകുക.
  • വിമാനത്താവളത്തിൽ കോവിഡ് പരിശോധനയ്ക്ക് സന്നദ്ധരാവുക.
  • മാസ്കും ഗ്ലൗസും ധരിക്കുക.

വിമാന കമ്പനികൾക്കുള്ള നിർദേശങ്ങൾ.

  • ആരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കി യാത്രക്കാരിൽ രോഗികൾ ഇല്ല ഉറപ്പാക്കുക.
  • കോവിഡ് മുക്ത സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്ന രാജ്യങ്ങളിലേക്കുള്ള യാത്രക്കാർക്ക് അവ ലഭ്യമാക്കുക.
  • യാത്രക്കാർ മാസ്കും ഗ്ലൗസും ധരിച്ചെന്ന് ഉറപ്പാക്കുക.