യുഎഇ-ൽ നിന്ന് വിദേശയാത്ര ചെയ്യുന്നോ?; എമിറേറ്റ്സ് ഐഡി മറക്കല്ലേ,,,

നിങ്ങൾ യുഎഇയിൽ നിന്ന് വിദേശയാത്ര നടത്താൻ ഒരുങ്ങുകയാണോ.എന്നാൽ പ്രധാനപ്പെട്ട രേഖകളുടെ കൂട്ടത്തിൽ നിങ്ങളുടെ എമിറേറ്റ്സ് ഐഡി കൂടി മറക്കാതെ കയ്യിൽ കരുതുക. പെരുന്നാൾ അവധിക്കോ മറ്റോ രാജ്യത്തു നിന്ന് വിദേശയാത്ര നടത്തുന്നവർ തിരിച്ചറിയൽ കാർഡായ എമിറേറ്റ്സ് ഐഡി കൈയിൽ കരുതണമെന്നാണ് വിദഗ്ധർ പറയുന്നത്.

വീസാ വിവരങ്ങൾ എമിറേറ്റ്സ് ഐഡിയുമായി ബന്ധിപ്പിച്ച സാഹചര്യത്തിൽ യാത്രാ നടപടികൾ സുഗമമാക്കുന്നതിനു വേണ്ടിയാണ് പുതിയ നിർദേശം. നിലവിലെ നിയമം അനുസരിച്ച് യുഎഇ വീസ പാസ്പോർട്ടിൽ പതിക്കുന്നില്ല. അതിനാൽ എമിറേറ്റ്സ് ഐഡി ഉണ്ടെങ്കിൽ തടസ്സമില്ലാതെ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സാധിക്കും.

Read more

ഇന്ത്യ ഉൾപ്പെടെ വിദേശ രാജ്യങ്ങളിലെ വിമാനത്താവളങ്ങളിലെല്ലാം എമിറേറ്റ്സ് ഐഡി ആവശ്യപ്പെട്ടു തുടങ്ങിയതായി ട്രാവൽ രംഗത്തുളളവർ പറഞ്ഞു.