ഒമാൻ; ഒരു കുടുംബത്തിലെ മൂന്നുപേർ മുങ്ങിമരിച്ചു

ഒമാനിൽ ഒരു കുടുംബത്തിലെ മൂന്നുപേർ മുങ്ങിമരിച്ചു. പിതാവും രണ്ട് കുട്ടികളുമാണ് മരിച്ചതെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു. ഒമാനിലെ ബർക വിലായത്തിലെ അൽ സവാദി ബീച്ചിൽ ഇവരടക്കം കുടുംബത്തിലെ അഞ്ചുപേരാണ് തിരയിൽപ്പെട്ടത്.

അപകടവിവരമറിഞ്ഞ ഉടൻ തെക്കൻ ബാത്തിന ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് വിഭാഗം രക്ഷാപ്രവർത്തനത്തിനെത്തി.

Read more

മാതാവിനെയും ഒരു കുട്ടിയെയും രക്ഷപ്പെടുത്താൻ കഴിഞ്ഞതായി അധികൃതർ അറിയിച്ചു