സൗദിയില്‍ കോവിഡ് മരണം കൂടുന്നു. കോവിഡ് ബാധിച്ച് മലയാളികള്‍ ഉള്‍പ്പെടെ 36 പേരാണ് ഇന്നലെ സൗദിയില്‍ മരിച്ചത്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് മരണം 893 ആയി. പുതുതായി 3921 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,19,942. ആയി. വെള്ളിയാഴ്ച 1010 പേര് രോഗമുക്തി നേടി.
യു.എ.ഇയില്‍ ഒരാള്‍ കൂടി മരിച്ചതോടെ ആകെ മരണം 287 ആയി. പുതുതായി 513 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതര്‍ 41,499. കുവൈറ്റില്‍ ഒരു മലയാളി ഉള്‍പ്പെടെ ആറുപേര്‍ മരിച്ചു. 520 പേര്‍ക്കു കൂടി രോഗം ബാധിച്ചതോടെ രോഗബാധിതര്‍ 34952. മരണം 285. മരിച്ച മലയാളികള്‍ 40.
Read more
ബഹ്റിനില്‍ രണ്ടു മരണം കൂടി. 184 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രോഗബാധിതര്‍ 17369. മരണം 36. മരിച്ച മലയാളികള്‍ 3. ഒമാനില്‍ 7 പേര് കൂടി മരിച്ചതോടെ ആകെ മരണം 96. പുതിയ രോഗികള്‍ 1,117 .ആകെ രോഗികള്‍ 21,071.