35 വര്‍ഷങ്ങള്‍ക്ക് ശേഷം തിയേറ്റര്‍ തുറക്കുന്ന സൗദിയില്‍ റിലീസ് ചെയ്യുന്ന ആദ്യ ചിത്രം ഇതാണ്

35 വര്‍ഷങ്ങള്‍ക്ക് ശേഷം സൗദി അറേബ്യയില്‍ ആദ്യമായി പ്രദര്‍ശിപ്പിക്കുന്നത് ഫൈസല്‍ രാജാവിന്റെ കഥ പറയുന്ന ചിത്രം “ബോണ്‍ എ കിംഗ്”. ഹെന്റി ഫൈസര്‍ബെര്‍ട്ട് തിരക്കഥ ഒരുക്കിയ ചിത്രം സംവിധാനം ചെയ്യുന്നത് അഗസ്റ്റോ വില്ലറോങ്ങോയാണ്.

ലോര്‍ഡ് കഴ്സണ്‍, വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ തുടങ്ങിയവരുമായി നയതന്ത്ര കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ 14 വയസില്‍ ഒറ്റക്ക് ഇംഗ്ലണ്ടില്‍ പോയ സൗദി രജാവ് ഫൈസലിന്റെ ജീവിത കഥയാണ് ചിത്രം പറയുന്നത്. മാര്‍ച്ചിലാണ് ചിത്രത്തിന്റെ റിലീസിംഗ് സമയം.

1980 കളിലാണ് സൗദി അറേബ്യയില്‍ സിനിമ നിരോധിക്കുന്നത്. സ്ത്രീയും പുരുഷനും ഒരുമിച്ച് അഭിനയിക്കുന്ന ഇത്തരം വിനോദോപാധികള്‍ മുസ്ലീം രാജ്യമായ സൗദിക്കു ചേര്‍ന്നതല്ലെന്ന വിശദീകരണത്തിലായിരുന്നു അന്ന് സിനിമ നിരോധിച്ചത്.

മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ നേതൃത്വത്തിലാണ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തികൊണ്ടുള്ള പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്. സ്ത്രീകള്‍ ഡ്രൈവിംഗ് ചെയ്യുന്നത് വിലക്കികൊണ്ടുള്ള നിയമത്തിലും അടുത്ത വര്‍ഷത്തോടെ ഇളവുകള്‍ ഉണ്ടാകും.

രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയ്ക്ക് വളര്‍ച്ചയുണ്ടാക്കാന്‍ സിനിമാ വ്യവസായത്തിനു സാധിക്കുമെന്ന തിരച്ചറിവിലാണ് ഇപ്പോള്‍ സൗദിഭരണകൂടം സിനിമാ തിയറ്ററുകള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്. 2030 ഓടെ 2000 സ്‌ക്രീനുകളുള്ള 300 തിയറ്ററുകള്‍ തുറക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സൗദി ഭരണകൂടം.

Latest Stories

തമിഴിലും തെലുങ്കിലും ജാതി മുഖ്യം, മലയാള സിനിമ കണ്ട് പഠിക്കണം..; ചര്‍ച്ചയായി സമുദ്രക്കനിയുടെ പരാമര്‍ശം

ചരിത്രനേട്ടവുമായി കൊച്ചി വാട്ടര്‍ മെട്രോ; ഒരു വര്‍ഷം കൊണ്ട് 20 ലക്ഷം യാത്രക്കാര്‍; 10 ടെര്‍മിനലുകളിലായി ആറു റൂട്ടിലേക്ക് സര്‍വീസുകള്‍

ഐപിഎല്‍ 2024: 'സ്പിന്നിനെതിരെ ഭൂലോക തോല്‍വി'; വിമര്‍ശനങ്ങളോട് പ്രതികരിച്ച് കോഹ്‌ലി

'വര്‍ഗീയ ടീച്ചറമ്മ', ശശികല ടീച്ചറേതാ, ഷൈലജ ടീച്ചറേതായെന്ന് മനസിലാകുന്നില്ല; വടകരയിലെ ''കാഫിര്‍' പരാമര്‍ശത്തില്‍ ആഞ്ഞടിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

ടി20 ലോകകപ്പ് 2024: ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു

മുതലപ്പൊഴിയിൽ വീണ്ടും അപകടം; കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

IPL 2024: നിയന്ത്രണം വിട്ട് കോഹ്‌ലി, സീനിയര്‍ താരത്തെ സഹതാരങ്ങള്‍ക്ക് മുന്നിലിട്ട് അപമാനിച്ചു

IPL 2024: 'വിരാട് കോഹ്ലിയെക്കാള്‍ മികച്ചവന്‍': 22 കാരന്‍ ബാറ്ററെ പ്രശംസിച്ച് ഇന്ത്യന്‍ മുന്‍ താരം

കെജ്‌രിവാളിന്റെ ഹർജി സുപ്രീംകോടതി ഇന്ന് പരി​ഗണിക്കും; സന്ദർശനത്തിന് ഭാര്യയ്ക്ക് അനുമതി നൽകാതെ തിഹാർ ജയിൽ അധികൃതർ

കേരളത്തില്‍ അന്തരീക്ഷ താപനില കുതിച്ചുയരുന്നു; അംഗണവാടികളുടെ പ്രവര്‍ത്തനം നിര്‍ത്തി