വന്ദേഭാരത് മിഷന്‍ നാലാംഘട്ടം; ഖത്തറില്‍ നിന്ന് 238 സര്‍വീസുകള്‍

വന്ദേഭാരത് മിഷന്റെ നാലാംഘത്തില്‍ ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്ക് 238 സര്‍വീസുകള്‍. ഇത്തവണ സ്വകാര്യ വിമാന കമ്പനികളാണ് വന്ദേഭാരത് സര്‍വീസുകള്‍ നടത്തുന്നത്. കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രാലയത്തിന്റെ ട്വിറ്ററിലാണ് സര്‍വീസുകളെ കുറിച്ചുള്ള പ്രഖ്യാപനം വന്നിരിക്കുന്നത്.

ഇന്ത്യന്‍ വ്യോമയാന മന്ത്രാലയത്തിന്റെ പ്രഖ്യാപനമനുസരിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍സാണ് ഖത്തറില്‍ നിന്നും 238 സര്‍വീസുകള്‍ ഇന്ത്യയിലേക്ക് നടത്തുക. അതേസമയം, എന്നു മുതലാണ് ഖത്തറില്‍ നിന്നുള്ള നാലാംഘട്ട സര്‍വീസുകള്‍ ആരംഭിക്കുകയെന്ന് പ്രഖ്യാപിച്ചിട്ടില്ല.

Read more

കേരളത്തിലേക്ക് എത്ര സര്‍വീസുകളുണ്ടാകുമെന്ന കാര്യം വ്യക്തമായിട്ടില്ല. മുഴുവന്‍ സര്‍വീസുകളുടെയും ഷെഡ്യൂള്‍ വരുംദിവസങ്ങളില്‍ മന്ത്രാലയം പുറത്തുവിടും. ജൂലൈ 3 മുതല്‍ 15 വരെയാണ് നാലാംഘട്ട സര്‍വീസുകള്‍ നടക്കുക.