ഖത്തറില്‍ ചൂട് രൂക്ഷമാകും; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

ഖത്തറില്‍ വരുംദിവസങ്ങളില്‍ ചൂട് തൂക്ഷമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ഭാഗങ്ങളില്‍ 35 മുതല്‍ 48 ഡിഗ്രി സെല്‍ഷ്യസ് വരെ അന്തരീക്ഷ താപനില ഉണ്ടാകാനിടയുണ്ടെന്നും നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.

വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ തീരദേശങ്ങളില്‍ 12 മുതല്‍ 22 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ കാറ്റ് വീശും. ഇത് 30 നോട്ടിക്കല്‍ മൈല്‍ വരെ വേഗം പ്രാപിക്കാനിടയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

Read more

നാല് മുതല്‍ എട്ട് കിലോമീറ്റര്‍ വരെയായിരിക്കും കാഴ്ചാപരിധി. ചില സമയങ്ങളില്‍ മൂന്ന് കിലോമീറ്ററിനും താഴെ വരും. തീരത്ത് അഞ്ച് അടി ഉയരത്തില്‍ തിരയടിക്കും. കടലില്‍ ഇത് മൂന്ന് മുതല്‍ ഏഴടി വരെ ഉയരത്തിലായിരിക്കും.