മൾട്ടിപ്പിൾ എൻട്രി ഇ-വിസ; ഫീസ് പുതുക്കി ബഹ്‌റൈൻ

മൾട്ടിപ്പിൾ എൻട്രി ഇ-വിസകളുടെ ഫീസ് പുതുക്കി നിശ്ചയിക്കാൻ തീരുമാനിച്ച് ബഹ്‌റൈൻ. ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. എൻട്രി ഇ- വിസകളുടെ ഫീസ് 60 ദിനാറാക്കി പുതുക്കി നിശ്ചയിക്കാനാണ് ബഹ്റൈന്റെ തീരുമാനം.

ബഹ്റൈൻ ആഭ്യന്തര വകുപ്പ് മന്ത്രി ജനറൽ ശൈഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫയെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ഇത്തരം വിസകളിൽ പ്രവേശിക്കുന്നവർക്ക് ആറ് മാസം വരെ ബഹ്റൈനിൽ തുടരുന്നതിന് അനുമതി ലഭിക്കുന്നതാണ്. ഇതിന്റെ കാലാവധി ആവശ്യമെങ്കിൽ ആറ് മാസത്തേക്ക് കൂടി നീട്ടുന്നതിനും അനുമതി ലഭിക്കും.