തിരിച്ചറിയൽ രേഖയായ ഇഖാമ നഷ്ടപ്പെട്ടാല്‍ പിഴ 1,000 റിയാല്‍; മുന്നറിയിപ്പുമായി സൗദി

പ്രവാസികളുടെ തിരിച്ചറിയൽ രേഖയായ ഇഖാമ നഷ്ടപ്പെട്ടാൽ പിഴ 1,000 റിയാലെന്ന് സൗദി പാസ്‍പോർട്ട് ഡയറക്ടറേറ്റ്. പകരം പുതിയ ഇഖാമ അനുവദിക്കാൻ 500 റിയാൽ ഫീസായി നൽകണമെന്നും ഡയറക്ടറ്റേറ് വ്യക്തമാക്കി. ഇഖാമ കാലാവധിയിൽ ഒരു വർഷവും അതിൽ കുറവും ശേഷിക്കുന്ന പക്ഷമാണ് ബദൽ ഇഖാമക്ക് 500 റിയാൽ ഫീസ് അടക്കേണ്ടത്.

സദ്ദാദ് സംവിധാനം വഴിയാണ് ഫീസ് അടക്കേണ്ടത്. ബദൽ ഇഖാമ അനുവദിക്കാൻ ഇഖാമ നഷ്ടപ്പെട്ടതിനെ കുറിച്ച് ജവാസാത്ത് ഡയറക്ടറേറ്റിനെ അറിയിക്കണമെന്നും വ്യവസ്ഥയുണ്ട്.ജവാസാത്ത് ഡയറക്ടറേറ്റ് ഇല്ലാത്ത പ്രദേശങ്ങളിൽ ഇഖാമ നഷ്ടപ്പെട്ടതിനെ കുറിച്ച് പൊലീസ് സ്റ്റേഷനിലാണ് അറിയിക്കേണ്ടത്.

ഇഖാമ നഷ്ടപ്പെടാനുള്ള കാരണവും നഷ്ടപ്പെട്ട സ്ഥലവും വ്യക്തമാക്കി ജവാസാത്ത് ഡയറക്ടറേറ്റ് മേധാവിക്ക് തൊഴിലുടമയോ രക്ഷാകർത്താവോ നൽകുന്ന കത്ത് ഹാജരാക്കണം. ഇഖാമ ഉടമയുടെ കാലാവധിയുള്ള പാസ്‌പോർട്ട് ഹാജരാക്കലും നിർബന്ധമാണ്. നഷ്ടപ്പെട്ട ഇഖാമയുടെ കോപ്പിയുണ്ടെങ്കിൽ അതും ഹാജരാക്കണം.

Read more

അപേക്ഷയോടൊപ്പം ബദൽ ഇഖാമ അനുവദിക്കാൻ ഏറ്റവും പുതിയ രണ്ടു കളർ ഫോട്ടോകളും സമർപ്പിക്കണം. ഇഖാമ നഷ്ടപ്പെടുത്തിയതിനുള്ള പിഴ എന്നോണം അടക്കണം. കൂടാതെ വിരലടയാളവും കണ്ണിന്റെ ഐറിസ് ഇമേജും രജിസ്റ്റർ ചെയ്യണമെന്നും വ്യവസ്ഥയുണ്ടെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് പറഞ്ഞു.