‘അമ്മ’ അഡ്‌ഹോക് കമ്മിറ്റിക്കെതിരായ ഹർജി; അൻസിബയെ കക്ഷി ചേർക്കുന്നതിനെ എതിർത്ത് ശ്വേത മേനോൻ
ന്യൂസ് ഡെസ്ക്
13 July 2026, 4:14 pm
അഭിനേതാക്കളുടെ സംഘടനയായ അമ്മ അഡ്‌ഹോക് കമ്മിറ്റിക്കെതിരായ ഹർജിയിൽ അൻസിബയെ കക്ഷി ചേർക്കുന്നതിനെ എതിർത്ത് ശ്വേത മേനോൻ. ശ്വേതയുടെ എതിർപ്പിൽ എറണാകുളം മുൻസിഫ് കോടതി വാദം കേൾക്കും. അഡ്‌ഹോക് കമ്മിറ്റിയുടെ പ്രവർത്തനം വിലക്കിയതിൽ രമേശ് പിഷാരടിയും എതിർപ്പ് അറിയിക്കും. പിഷാരടിയുടെ വാദം ഈ മാസം 27 ന് കോടതി കേൾക്കും. അഡ്‌ഹോക് കമ്മിറ്റിയുടെ പ്രവർത്തനം നിയമവിരുദ്ധമാണെന്നായിരുന്നു ശ്വേതയുടെ ഹർജി. അമ്മയുടെ ഭരണസമിതി രാജിവച്ചാൽ പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കുന്നത് വരെ ചുമതല രാജിവച്ച സമിതിക്ക് തന്നെയായിരിക്കും. ബൈലോ പ്രകാരം അഡ്ഹോക് കമ്മിറ്റി എന്ന സംവിധാനമില്ല എന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
Read More
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
ബ്രിക്സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ചൈന
മുഖം നോക്കാതെ പറയേണ്ടത് പറയാൻ വീണ്ടും ‘മാധ്യമവിചാരം’; 16 വർഷങ്ങൾക്ക് ശേഷം ഡിജിറ്റൽ സ്ക്രീനിൽ സെബാസ്റ്റ്യൻ പോൾ!
ന്യൂസ് ഡെസ്ക്
View all posts →