ക്രൂരമായ പീഡനം നടത്തിയ കേസിൽ മോൺസ്റ്റർ നാനി എന്നറിയപ്പെടുന്ന യുവാവിന് 707 വർഷം തടവുശിക്ഷ വിധിച്ച് കോടതി.പ്രായപൂര്‍ത്തിയാകാത്ത 16 ആണ്‍കുട്ടികളെ പീഡിപ്പിച്ച കേസിലാണ് യുഎസ് കോടതി ശിക്ഷ വിധിച്ചത്. മാത്യു സക്രസെവ്സ്കി എന്ന 34കാരനാണ് മോൺസ്റ്റർ നാനി എന്ന പേരിൽ അറിയപ്പെടുന്നത്.
2014 ജനുവരിക്കും 2019 മേയ് മാസത്തിനും ഇടയിലാണ് ഇയാൾ കുറ്റകൃത്യങ്ങൾ നടത്തിയത്. രണ്ട് മുതല്‍ 14 വയസ്സ് വരെയുള്ള ആൺകുട്ടികളാണ് നാനിയുടെ പീഡനത്തിനിരയായത്. എട്ടുവയസുകാരനെ നാനി മോശമായി സ്പർശിച്ചു എന്ന് ചൂണ്ടിക്കാട്ടി മാതാപിതാക്കൾ പരാതി നൽകിയതോടെയാണ് സംഭവങ്ങൾ പുറത്തറിഞ്ഞത്.
ഇയാൾ കുട്ടികളെ നോക്കുന്ന ജോലി ചെയ്തുവരികയായിരുന്നു. അതിനിടയിലാണ് കുട്ടികളെ പീഡിപ്പിച്ചിരുന്നത്. തങ്ങളുടെ കുട്ടികളെ നോക്കാനായി നാനിയെപ്പോലെ ഒരു ക്രൂരനെ നിയമിച്ച കുറ്റബോധത്തിലാണ് മാതാപിതാക്കൾ. ദൈവദൂതനായി വേഷമിട്ട ഒരു വേട്ടക്കാരനാണ് പ്രതിയെന്ന് ഓറഞ്ച് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ടോഡ് സ്പിറ്റ്സർ, മാത്യു സക്രസെവ്സ്കിയെ വിശേഷിപ്പിച്ചു.
Read more
ദൈവദൂതനായി വേഷമിട്ട ഒരു വേട്ടക്കാരനാണ് പ്രതിയെന്നും കുട്ടികളെ സംരക്ഷിക്കുന്നതിലായിരുന്നില്ല പ്രതിക്ക് താത്പര്യം. ലൈംഗിക സംതൃപ്തിക്ക് വേണ്ടി കുട്ടികളെ ഇരകളാക്കുകയായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.കോടതിയിൽ ക്ഷമാപാണം നടത്താനോ. പശ്ചാത്താപിക്കാനോ നാനി തയ്യാറായില്ലെന്നതും കോടതിയെ അതിശയിപ്പിച്ചു.