റഷ്യയെ പ്രീതിപ്പെടുത്തി ഉത്തര കൊറിയ; ആദ്യ പ്രതികരണം പുറത്ത്

ഉക്രൈന്‍ വിഷയത്തില്‍ റഷ്യയെ പ്രീതിപ്പെടുത്തി ഉത്തര കൊറിയ. ഉക്രൈനിലെ റഷ്യയുടെ അധിനിവേശത്തിന്റെ പ്രധാന കാരണം യുഎസ് ആണെന്ന് ഉത്തര കൊറിയ ആരോപിച്ചു.

‘ഉക്രൈനിലെ പ്രതിസന്ധിയുടെ മൂലകാരണം കിടക്കുന്നതു അമേരിക്കയുടെ അപ്രമാദിത്തവും ഏകപക്ഷീയ നിലപാടുകളിലും കൂടിയാണ്.’ ഉത്തര കൊറിയയുടെ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ ശനിയാഴ്ച പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.

അതേസമയം ഉക്രൈനുമായി ചര്‍ച്ചയ്ക്ക് തയാറാണെന്ന് റഷ്യ അറിയിച്ചു. എന്നാല്‍ ആക്രമണം നിര്‍ത്തിയാല്‍ ചര്‍ച്ചയാകാമെന്ന് ഉക്രൈന്‍ നിലപാടെടുത്തു. ചര്‍ച്ചയ്ക്കായി റഷ്യന്‍ സംഘം ബെലാറൂസില്‍ എത്തിയിരുന്നു.

കഴിഞ്ഞ രാത്രി കനത്ത ആക്രമണം നേരിട്ടെന്ന് ഉക്രൈന്‍ പ്രസിഡന്റ് വ്‌ലോഡിമിര്‍ സെലെന്‍സ്‌കി പറഞ്ഞു. സിവിലിയന്‍ മേഖലയിലും വലിയ തോതില്‍ ആക്രമണം ഉണ്ടായി. ആബുലന്‍സുകള്‍ ഉള്‍പ്പെടെ ആക്രമിക്കപ്പെട്ടെന്ന് സെലെന്‍സ്‌കി പറഞ്ഞു. ബെലാറൂസിന് പകരം മറ്റുവേദികളില്‍ ചര്‍ച്ച നടത്താമെന്നും ഉക്രൈന്‍ നിര്‍ദേശിച്ചു.