അഫ്ഗാനിസ്ഥാനിലെ പഞ്ച്ഷിർ താഴ്വരയിലെ ചെറുത്തുനിൽപ്പ് പ്രസ്ഥാനത്തിന്റെ നേതാവ് തിങ്കളാഴ്ച താലിബാനെതിരായ “ദേശീയ പ്രക്ഷോഭത്തിന്” ആഹ്വാനം ചെയ്തു.
“നിങ്ങൾ എവിടെയായിരുന്നാലും അകത്തോ പുറത്തോ, നമ്മുടെ രാജ്യത്തിന്റെ അന്തസ്സിനും സ്വാതന്ത്ര്യത്തിനും അഭിവൃദ്ധിക്കും വേണ്ടി ഒരു ദേശീയ പ്രക്ഷോഭം ആരംഭിക്കാൻ ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നു.” മാധ്യമങ്ങൾക്ക് അയച്ച ഓഡിയോ സന്ദേശത്തിൽ നാഷണൽ റെസിസ്റ്റൻസ് ഫ്രണ്ട് കമാൻഡർ അഹ്മദ് മസൂദ് പറഞ്ഞു.