കാസർഗോഡ് സ്വദേശി അബുദബിയിൽ കോവിഡ് ബാധിച്ച് മരിച്ചു

അബുദബിയിൽ മലയാളി കോവിഡ് ബാധിച്ച് മരിച്ചു. കാസർഗോ‍ഡ് മേൽപറമ്പ് സ്വദേശി സിലോൺ മുഹമ്മദിന്റെ മകൻ നസീറാണ് (56) മരിച്ചത്. അബുദബി മഫ്റഖ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പ്രമുഖ ഐസ്ക്രീം കമ്പനിയിലെ സ്റ്റോർ മാനേജരായിരുന്നു. ഖബറടക്കം ഇന്ന് പുലർച്ചെ ബനിയാസ് ഖബർസ്ഥാനിൽ നടന്നു. ഇന്നലെ രണ്ട് മലയാളികൾ അബൂദബിയിൽ മരിച്ചിരുന്നു. പത്തനംതിട്ട കൈപ്പട്ടൂർ സ്വദേശി കുന്നത്തേത് വീട്ടിൽ എബ്രഹാം ജോർജ് (64), കൊല്ലം പുനലൂർ ഐക്കരക്കോണം സ്വദേശി തണൽ വീട്ടിൽ ഇബ്രാഹിം മുഹമ്മദ് സായു റാവുത്തർ (60) എന്നിവരാണ് ഇന്നലെ മരിച്ചത്.