ഹമാസ് തലവനെ വധിച്ചതായി ഇസ്രായേല്‍; കൊല്ലപ്പെട്ടത് യഹിയ സിന്‍വറിന്റ സഹോദരന്‍ മുഹമ്മദ് സിന്‍വര്‍

ഗാസയിലെ ഹമാസ് തലവന്‍ മുഹമ്മദ് സിന്‍വറിനെ വധിച്ചതായി ഇസ്രയേല്‍. ഇക്കാര്യം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവാണ് വ്യക്തമാക്കിയത്. നേരത്തെ ഇസ്രയേല്‍ വധിച്ച ഹമാസ് തലവന്‍ യഹിയ സിന്‍വറിന്റ സഹോദരനാണ് ഇപ്പോള്‍ കൊല്ലപ്പെട്ട മുഹമ്മദ് സിന്‍വര്‍. യഹിയ സിന്‍വറിന്റെ മരണത്തിന് ശേഷമാണ് മുഹമ്മദ് സിന്‍വര്‍ ഹമാസ് തലപ്പത്ത് എത്തിയത്.

ഇസ്രയേല്‍ പാര്‍ലമെന്റിലാണ് മുഹമ്മദ് സിന്‍വറടക്കം കൊല്ലപ്പെട്ട ഹമാസ് നേതാക്കളുടെ പേരുകള്‍ നെതന്യാഹു പുറത്തുവിട്ടത്. ഒക്ടോബര്‍ ഏഴ് ആക്രമണത്തിന്റെ മുഖ്യ ആസൂത്രകനായ യഹിയ സിന്‍വറിനെ മാസങ്ങളോളം നീണ്ട തെരച്ചിലിനൊടുവിലാണ് നേരത്തെ ഇസ്രയേല്‍ കൊലപ്പെടുത്തിയത്. പിന്നീടാണ് മുഹമ്മദ് സിന്‍വര്‍ തലപ്പത്ത് എത്തിയത്.

Read more

ഇസ്രയേല്‍ സേന ഗാസയിലെ ഖാന്‍ സിറ്റിയില്‍ മെയ് 13 ന് നടത്തിയ ആക്രമണത്തിലാണ് മുഹമ്മദ് സിന്‍വറിനെ വധിച്ചതെന്നാണ് നെതന്യാഹു വ്യക്തമാക്കിയത്.