ഇംഗ്ലണ്ടിന് പിന്നാലെ മറ്റൊരു രാജ്യം കൂടി കോവിഡ് നിയന്ത്രണങ്ങള്‍ എടുത്തുമാറ്റുന്നു!

ഇംഗ്ലണ്ടിന് പിന്നാലെ മിക്ക മിക്ക കോവിഡ് നിയന്ത്രണങ്ങളും നീക്കാനൊരുങ്ങി അയര്‍ലാന്‍ഡ്. ശനിയാഴ്ച മുതല്‍ ബഹുഭൂരിപക്ഷം നിയന്ത്രണങ്ങളും പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി മൈക്കിള്‍ മാര്‍ട്ടിന്‍ പ്രഖ്യാപിച്ചു.

‘ഒമിക്രോണ്‍ കൊടുങ്കാറ്റിനെ നമ്മള്‍ അതിജീവിച്ചു. ഇതിനു മുമ്പ് വളരെ ഇരുണ്ട ദിനങ്ങളില്‍ നിങ്ങളോടു സംസാരിക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍, ഇന്നു നല്ല തെളിച്ചമുള്ള ദിനമാണ്. കോവിഡ്19ന് എതിരേ ഏറ്റവും ജാഗ്രതയോടെ പോരാടിയ രാജ്യങ്ങളിലൊന്നാണ് അയര്‍ലാന്‍ഡ്. യാത്രയിലും സഞ്ചാരികളെ സ്വീകരിക്കുന്നതിലുമെല്ലാം നമ്മള്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു. എന്നാല്‍, ഇനി നിയന്ത്രണങ്ങള്‍ ഒന്നൊന്നായി പിന്‍വലിക്കുകയാണ്.’ ഇന്നലെ ടെലിവിഷനില്‍ ജനങ്ങളോടായി നടത്തിയ പ്രഭാഷണത്തില്‍ മൈക്കിള്‍ മാര്‍ട്ടിന്‍ പറഞ്ഞു.

Transcript: Irish Prime Minister Micheál Martin on "Face the Nation," March  14, 2021 - CBS News

കഴിഞ്ഞയാഴ്ച യൂറോപ്പിലെ കോവിഡ് വ്യാപനത്തിന്റെ ഏറ്റവും കൂടിയ രണ്ടാമത്തെ നിരക്ക് അയര്‍ലന്‍ഡില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ നിയന്ത്രണങ്ങള്‍ നീക്കുമെന്ന പ്രഖ്യാപനം വന്നിരിക്കുന്നത്. മികച്ച രീതിയില്‍ വാക്‌സിനേഷന്‍ നടപ്പാക്കിയ രാജ്യം കൂടിയാണ് അയര്‍ലന്‍ഡ്. അതുകൊണ്ടു തന്നെ കോവിഡ് ബാധിച്ചു ഗുരുതരമാകുന്ന കേസുകളുടെ എണ്ണം വളരെ കുറഞ്ഞ സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ നീക്കാനുള്ള തീരുമാനം എടുത്തത്.

ഒമിക്രോണ്‍ തരംഗം ആഞ്ഞടിച്ചിട്ടും ഗുരുതരാവസ്ഥയിലാകുന്ന രോഗികളുടെ എണ്ണം കുറഞ്ഞു നില്‍ക്കുന്നതു രാജ്യങ്ങള്‍ക്കു കൂടുതല്‍ ആത്മവിശ്വാസം പകര്‍ന്നിട്ടുണ്ട്. അതുകൊണ്ടാണ് തന്നെ കൂടുതല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ വരും ദിവസങ്ങളില്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യുമെന്നാണ് കരുതുന്നത്.