ഇന്ത്യക്കാര്‍ അടിയന്തരമായി ഖാര്‍ക്കിവ് ഒഴിയണം; നിര്‍ദ്ദേശവുമായി എംബസി

ഇന്ത്യക്കാര്‍ ഉടന്‍ ഖാര്‍ക്കിവ് വിടണമെന്ന് മുന്നറിയിപ്പ് നല്‍കി ഇന്ത്യന്‍ എംബസി. ഉക്രൈന്‍ സമയം ആറ് മണിക്ക് മുമ്പ് ഖാര്‍ക്കിവില്‍ നിന്ന് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാണം. അതിര്‍ത്തി ഗ്രാമങ്ങളായ പെസോച്ചിന്‍, ബോബെ, ബെസ്ലിയുഡോവ്ക എന്നിവിടങ്ങളിലേക്ക് മാറാനാണ്് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.

ഖാര്‍ക്കിവില്‍ കഴിഞ്ഞ ദിവസമുണ്ടായ ഷെല്ലാക്രമണത്തില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ചു. കര്‍ണാടക സ്വദേശിയായ നവീന്‍ എസ്.ജിയാണ് മരിച്ചത്. നാലം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്നു.

റഷ്യയുമായുള്ള രണ്ടാം ഘട്ട സമാധാന ചര്‍ച്ച ഇന്ന് നടക്കുമെന്ന് ഉക്രൈന്‍ സ്ഥിരീകരിച്ചു. പോളണ്ട് ബെലാറൂസ് അതിര്‍ത്തിയിലാണ് ചര്‍ച്ച നടക്കുക.