ഞാന്‍ പ്രസിഡന്റായില്ലെങ്കില്‍ രക്തച്ചൊരിച്ചില്‍; ചൈനയുടെ കാറുകള്‍ വില്‍ക്കാന്‍ പോകുന്നില്ല; ബെഡന്‍ കഴിവുകെട്ടവന്‍; തിരഞ്ഞെടുപ്പ് റാലിയില്‍ തുറന്നടിച്ച് ഡ്രംപ്

പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തന്നെ വിജയിപ്പിക്കണമെന്നും അല്ലെങ്കില്‍ അമേരിക്കയില്‍ രക്തച്ചൊരിച്ചില്‍ നടക്കുമെന്നും മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനങ്ങളാണ് നവംബറിലേത്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി സ്ഥാനമുറപ്പിച്ച ശേഷം ഒഹിയോയില്‍ നടന്ന റാലിയിലാണ് അദേഹം ജനങ്ങളോടായി ഇക്കാര്യം പറഞ്ഞത്.

മെക്‌സിക്കോയില്‍ കാര്‍ നിര്‍മാണം നടത്തി അമേരിക്കയില്‍ വില്‍ക്കാനുള്ള ചൈനയുടെ പദ്ധതിയെ വിമര്‍ശിച്ചതിന് പിന്നാലെയാണ് തിരഞ്ഞെടുക്കപ്പെട്ടില്ലെങ്കില്‍ ഏറ്റവും കുറഞ്ഞത് രക്തച്ചൊരിച്ചില്‍ നടക്കുമെന്ന് അദ്ദേഹം പറഞ്ഞത്.

ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടില്ലെങ്കില്‍ രക്തച്ചൊരിച്ചിലായിരിക്കും, ഏറ്റവും കുറഞ്ഞത് നടക്കാന്‍ പോകുന്നത് അതാണ്. അത് രാജ്യത്തിന് വേണ്ടിയുള്ള രക്തച്ചൊരിച്ചിലായിരിക്കും. പക്ഷേ അവര്‍ കാറുകള്‍ വില്‍ക്കാന്‍ പോകുന്നില്ല.” എന്നായിരുന്നു ട്രംപ് പറഞ്ഞത്. ഇതു ചൈനക്കെതിരെയുള്ള പരാമര്‍ശമാണെന്ന് അന്തരാഷ്ട്ര മാധ്യമങ്ങള്‍ വ്യാഖ്യാനിക്കുന്നുണ്ട്.

ഈ തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഈ രാജ്യത്ത് മറ്റൊരു തിരഞ്ഞെടുപ്പ് ജനങ്ങള്‍ കാണുമോ എന്ന കാര്യം തനിക്ക് സംശയമാണ്. ജോ ബൈഡന്‍ വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ സാമൂഹിക സുരക്ഷ ഇല്ലാതാകും. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി അദ്ദേഹം തകര്‍ത്തു. ബെഡന്‍ കഴിവുകെട്ടവനാണെന്നും ഡ്രംപ് തുറന്നടിച്ചു.