ബി.ജെ.പിക്ക് എതിരെ മതേതര കക്ഷികള്‍ ഒരുമിക്കണം, കോണ്‍ഗ്രസ് നിലപാട് പറയണമെന്ന് യെച്ചൂരി

ബിജെപിക്കെതിരെ രാജ്യത്തെ എല്ലാ മതേതര കക്ഷികളും ഒന്നിക്കണമെന്ന് ആഹ്വാനം ചെയ്ത് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. സന്ദര്‍ഭത്തിനൊത്ത് ഉയരാന്‍ മതേതര പാര്‍ട്ടികള്‍ ശ്രമിക്കണം. എവിടെ നില്‍ക്കുന്നുവെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിക്കണം. നിലപാട് പറയണം. വര്‍ഗീയ ശക്തികളില്‍ നിന്ന് രാജ്യത്തെ രക്ഷിക്കുമെന്ന ഇച്ഛാശക്തിയുടെ സമ്മേളനമാണിത്.

പാര്‍ട്ടി ഏകകണ്ഠമായാണ് തീരുമാനങ്ങളെടുത്തത്. ഫാസിസത്തെ തോല്‍പിക്കാന്‍ ചെങ്കൊടിക്ക് കഴിയുമെന്ന് നരേന്ദ്ര മോദിക്ക് അറിയാം. പാര്‍ട്ടിയുടെ സംഘടനാ ശേഷി വര്‍ധിപ്പിക്കാനുള്ള തീരുമാനങ്ങള്‍ പാര്‍ട്ടി കോണ്‍ഗ്രസിലുണ്ടായി.

ബിജെപിക്കെതിരെ എല്ലാ മതേതര കക്ഷികളും ഒന്നിക്കണം. സന്ദര്‍ഭത്തിനൊത്ത് ഉയരാന്‍ മതേതര പാര്‍ട്ടികള്‍ ശ്രമിക്കണം. പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ കോണ്‍ഗ്രസ് പങ്കെടുത്തില്ല സെമിനാറില്‍ പങ്കെടുത്ത നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കുന്നു.

കേരളത്തിലെ ജനകീയ ബദലിനെ ദേശീയ തലത്തില്‍ പാര്‍ട്ടി ഉയര്‍ത്തിക്കാട്ടും.കേരള മാതൃക രാജ്യമാകെ പ്രചരിപ്പിക്കുമെന്നും യെച്ചൂരി പൊതുസമ്മേളനത്തില്‍ പറഞ്ഞു.

അതേസമയം, സിപിഎമ്മിനെ നയിക്കുകയെന്ന നിര്‍ണായക ദൗത്യം മൂന്നാം തവണയും സീതാറാം യെച്ചൂരിക്കാണ്് . കണ്ണൂരില്‍ നടന്ന സിപിഐ എം ഇരുപത്തിമൂന്നാം പാര്‍ടി കോണ്‍ഗ്രസ് തെരഞ്ഞെടുത്ത 85 അംഗ കേന്ദ്രകമ്മിറ്റി ആദ്യയോഗം ചേര്‍ന്നാണ് യെച്ചൂരിയെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.