ശൗചാലയം പണിതില്ലെങ്കില്‍ വീട്ടിലേക്ക് വരില്ല , മാതാപിതാക്കള്‍ക്ക് കത്തയച്ച് വിദ്യാര്‍ത്ഥിനികള്‍

ശൗചാലയം പണിതില്ലെങ്കില്‍ വീട്ടിലേക്ക് വരില്ലെന്ന് കാണിച്ച് മാതാപിതാക്കള്‍ക്ക് കത്തെഴുതിയിരിക്കുകയാണ് ആന്ധ്രാപ്രദേശിലെ കസ്തൂര്‍ബഗാന്ധി ഗേള്‍സ് റസിഡന്‍ഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍. സങ്ക്രാന്തി ആഘോഷങ്ങള്‍ക്കു മുമ്പേ വീട്ടില്‍ ശൗച്യാലയം പണിതില്ലെങ്കില്‍ അവധിക്ക് വീട്ടില്‍ വരില്ലെന്ന് വ്യക്തമാക്കിയാണ് വിദ്യാര്‍്ത്ഥിനികള്‍ മാതാപിതാക്കള്‍ക്ക് കത്തെഴുതിയിരിക്കുന്നത്.

ആന്ധ്രാപ്രദേശുകാരുടെ വലിയ ആഘോഷങ്ങളിലൊന്നാണ്സങ്ക്രാന്തി.വീട്ടുകാര്‍ മുഴുവന്‍ ഒന്നിച്ചുകൂടുന്ന ഈ ആഘോഷത്തിന് മുന്നോടിയായി ഒട്ടേറെ തയ്യാറെടുപ്പുകളും നടത്താറുണ്ട്.
ഇത്രയും കാലം ഞങ്ങള്‍ മലമൂത്രവിസര്‍ജ്ജനം നടത്തുന്നത് പൊതുഇടങ്ങളിലാണ് . എന്നാല്‍ പൊതുഇടങ്ങളില്‍ മലമൂത്രവിസര്‍ജ്ജനം ചെയ്യുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നും, പകര്‍ച്ചവ്യാധികള്‍ പടരാന്‍ കാരണമാകുന്നുവെന്നും അധ്യാപകര്‍ ഞങ്ങളെ പഠിപ്പിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഓരോ കുട്ടികളുടെ വീട്ടിലും ശൗചാലയം നിര്‍മ്മിക്കേണ്ടത് അത്യാവശ്യമാണ്. ഇപ്പോള്‍ ഇതിന് കേന്ദ്രസര്‍ക്കാര്‍ ധനസഹായവും നല്‍കുന്നുണ്ടെന്നും വിദ്യാര്‍ത്ഥിനികള്‍ എഴുതിയ കത്തില്‍ പറയുന്നു.

ഞങ്ങളുടെ ഗ്രാമത്തിലുള്ളവര്‍ മുഴുവനും പൊതുഇടങ്ങളിലാണ് മലമൂത്രവിസര്‍ജ്ജനം നടത്തുന്നത്. ആരുടെയും വീട്ടില്‍ പണിതിട്ടില്ല. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഒട്ടേറെ പ്രശ്‌നങ്ങള്‍ ഇതുമൂലം ഉണ്ടായിട്ടുണ്ടെന്നും വിദ്യാര്‍ത്ഥിനികള്‍ പറയുന്നു.

വിദ്യാര്‍ത്ഥിനികളുടെ പോസ്റ്റ് കാര്‍ഡ് ക്യാംപെയ്‌ന് നല്ല പിന്തുണയാണ് സ്‌കൂള്‍ അധികൃതര്‍ നല്‍കുന്നത്. ക്യാംപെയിനിലൂടെ സ്‌കൂള്‍ വിദ്യാഭ്യാസം പോലും നേടാന്‍ കഴിയാത്ത അവരുടെ മാതാപിതാക്കള്‍ക്ക് ശൗചാലയം ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മനസ്സിലാക്കികൊടുക്കാന്‍ കഴിയുമെന്നാണ് സര്‍വ്വ ശിക്ഷാ അഭിയാന്‍ സ്‌പെഷ്യല്‍ ഓഫീസര്‍ എസ് സ്രീഷ പറയുന്നു.

Latest Stories

'ഇത്രയും കാലം നല്‍കിയ മുന്‍ഗണന ഇനി അവന് നല്‍കേണ്ടതില്ല'; ബിസിസിഐയോട് ഇര്‍ഫാന്‍ പത്താന്‍

ഗൂഗിള്‍ പരസ്യത്തിന് 100 കോടിയിലധികം ഇറക്കി ബിജെപി; കോണ്‍ഗ്രസ് 49 കോടി; ഞെട്ടിച്ച് ഡിഎംകെയും; എല്ലാവര്‍ക്കും പ്രിയം തമിഴകത്തെ; ബിജെപി ലക്ഷ്യമിട്ടത് സൗത്ത് ഇന്ത്യ

മുന്നണിയുടെ വിശ്വാസ്യതയെ ബാധിച്ചു; ഇപിയ്‌ക്കെതിരെ സിപിഐയും രംഗത്ത്

ചിരിപ്പിക്കാൻ അൽത്താഫും അനാർക്കലിയും; 'മന്ദാകിനി' ട്രെയ്‌ലർ പുറത്ത്

ഇസ്രയേലിന്റെ സുരക്ഷ അപകടത്തില്‍; സംരക്ഷിക്കാന്‍ അമേരിക്ക ബാധ്യസ്ഥര്‍; 9500 കോടി ഡോളറിന്റെ സഹായവും 1500 കോടി ഡോളറിന്റെ ആയുധവും നല്‍കി ബൈഡന്‍

ജാവ്‌ദേക്കറുമായി രാഷ്ട്രീയം സംസാരിച്ചിട്ടില്ല; ലക്ഷ്യമിട്ടത് മുഖ്യമന്ത്രിയെ ആണെന്ന് ഇപി ജയരാജന്‍

കലമ്പേരി കോളനിയുടെ കാഴ്ചകളുമായി 'മാലോകം മാറുന്നേ' ഗാനം; മിത്തും വിശ്വാസവും പറഞ്ഞ് 'പഞ്ചവത്സര പദ്ധതി'

അവൻ കാരണമാണ് മുംബൈ പരാജയപെട്ടത്, യാതൊരു ഉത്തരവാദിത്വവും ഇല്ലാത്ത ബാറ്റിംഗ് ആയിരുന്നു അവൻ കാഴ്ചവെച്ചത്; ആ നിമിഷം മുതൽ മുംബൈ തോറ്റെന്ന് ഹാർദിക് പാണ്ഡ്യാ

IPL 2024: 'അവന്‍ മുഖം മാത്രം, ടീമിന്റെ യഥാര്‍ത്ഥ നായകന്‍ ആ താരം'; യുവതാരത്തെ അംഗീകരിക്കാതെ മുഹമ്മദ് കൈഫ്

തിയേറ്ററില്‍ കുതിപ്പ്, അടുത്ത 50 കോടി പടമാവാന്‍ 'പവി കെയര്‍ടേക്കര്‍'; കുത്തനെ ഉയര്‍ന്ന് കളക്ഷന്‍, റിപ്പോര്‍ട്ട്