പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു ദുരന്തമാണെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ കഴിയാത്തവർക്ക് എന്തിനാണ് അധികാരമെന്നും പ്രിയങ്ക ഗാന്ധി ചോദിച്ചു. പത്തു വർഷമായി മോദി സർക്കാർ ഒന്നും ചെയ്തില്ലെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു. കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്നും പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി.
ഉത്തരാഖണ്ഡിലെ നൈനിറ്റാളിലെ രാംനഗറിൽ പൊതു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രിയങ്ക. കഴിഞ്ഞ പത്തു വർഷമായി കോൺഗ്രസ് അധികാരത്തിലില്ല. ഇപ്പോൾ ബിജെപി പറയുന്നു 400 സീറ്റുകൾ വേണമെന്ന്. 75 വർഷമായി രാജ്യത്തൊന്നും ചെയ്തിട്ടില്ലെന്ന് ബിജെപി പറയുന്നു. അങ്ങനെയെങ്കിൽ ഐഐടികളും ഐഐഎമ്മുകളും എയിംസുകളും രാജ്യത്ത് എങ്ങനെ വന്നുവെന്ന് പ്രിയങ്ക ഗാന്ധി ചോദിച്ചു.
Read more
അതേസമയം കഴിഞ്ഞ 10 വർഷമായി അധികാരത്തിന് പുറത്തുള്ള കോൺഗ്രസിനെ ഭരണകക്ഷി എത്രനാൾ കുറ്റപ്പെടുത്തുമെന്നും പ്രിയങ്ക ഗാന്ധി ചോദിച്ചു. കഴിഞ്ഞ 10 വർഷമായി അവർ പൂർണ്ണ ഭൂരിപക്ഷത്തോടെ അധികാരത്തിൽ ഇരിക്കുന്ന സർക്കാരാണവർ. അവർ എന്താണ് ചെയ്യുന്നത്? ഇപ്പോൾ അവർ പറയുന്നത് 400 പേർ എന്നാണ്, അതിനർത്ഥം അവർക്ക് കൂടുതൽ ഭൂരിപക്ഷം വേണം എന്നാണ്.