രണ്ട് വയസ്സുകാരൻ ക്ഷേത്രത്തിൽ കയറി; ദളിതനായതിനാൽ 23000 രൂപ പിഴ അടയ്ക്കണമെന്ന് മേൽജാതിക്കാർ

ദളിത് വിഭാ​ഗത്തിൽപ്പെട്ട രണ്ട് വയസുകാരൻ ക്ഷേത്രത്തിൽ പ്രവേശിച്ചതിന് പ്രദേശത്തെ മേൽജാത്തിക്കാർ കുടുംബത്തിന് 23,000 രൂപ പിഴ ചുമത്തി. കർണാടകയിലെ കൊപ്പൽ ജില്ലയിലാണ് സംഭവം.

മിയാപ്പൂരുള്ള ഹനുമാന്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചതിനാണ് രണ്ട് വയസുകാരന്റെ കുടുംബത്തിന് പിഴ ചുമത്തിയത്. സെപ്തംബർ നാലിനാണ് സംഭവം. പിറന്നാൾ ദിനം അച്ഛനോടൊപ്പം തൊഴാനെത്തിയ രണ്ട് വയസുകാരൻ ക്ഷേത്രത്തിലേക്ക് ഓടിക്കയറുകയായിരുന്നു.

ഇതോടെ മേല്‍ജാതിക്കാര്‍ യോഗം ചേര്‍ന്നാണ് കുടുംബത്തിനെതിരെ പിഴ ചുമത്തിയത്. സംഭവമറിഞ്ഞ ജില്ലാ ഭരണകൂടം പൊലീസിനെയും സാമൂഹ്യ നീതി വകുപ്പ് ഉദ്യോഗസ്ഥരെയും ഗ്രാമത്തിലേക്ക് അയച്ചിട്ടുണ്ട്.

Read more

നാട്ടുകാര്‍ക്കിടയില്‍ തൊട്ടുകൂടായ്മയെ കുറിച്ച് ബോധവത്ക്കരണം നടത്താനും പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്