ടൂള്‍ കിറ്റ് കേസ്; ഹൈക്കോടതി അഭിഭാഷക നികിത ജേക്കബിന്​ ജാമ്യമില്ലാ അറസ്റ്റ്​ വാറണ്ട്​

കാലവസ്ഥ പ്രവർത്തക ഗ്രെറ്റ തുൻബർഗുമായി ബന്ധ​പ്പെട്ട ടൂൾ കിറ്റ്​ കേസിൽ അഭിഭാഷകയും പരിസ്ഥിതി പ്രവർത്തകയുമായ നികിത ജേക്കബിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.  ഡല്‍ഹി പൊലീസാണ് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഡൽഹി പൊലീസിന്‍റെ അഭ്യർത്ഥനയിൽ ഡൽഹി ഹൈക്കോടതിയാണ്​ ജാമ്യമില്ല അറസ്​റ്റ്​ വാറണ്ട്​ പുറപ്പെടുവിച്ചത്​. ബോംബെ ഹൈക്കോടതി അഭിഭാഷകയാണ്​ നികിത ജേക്കബ്​.

നിഖിതയാണ് ടൂള്‍ കിറ്റ് നിര്‍മ്മിച്ചതെന്ന് പൊലീസ് പറയുന്നു. മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അഭിഭാഷകയാണ് നിഖിത. നിഖിതയെ കാണാനില്ലെന്നും ഇവര്‍ക്കായി തിരച്ചില്‍ നടക്കുകയാണെന്നും പോലീസ് പറഞ്ഞു. ടൂൾ കിറ്റ്​ കേസിൽ 21കാരിയായ പരിസ്ഥിതി പ്രവർത്തക ദിഷ രവിയുടെ അറസ്റ്റിന്​ പിന്നാലെയാണ്​ നികിതക്ക്​ ജാമ്യമില്ലാ അറസ്റ്റ്​ വാറണ്ട്​.

ഫ്രൈ​ഡേ ഫോ​ർ ഫ്യൂ​ച്ച​ർ കാ​മ്പ​യിൻറ ഇ​ന്ത്യ​യി​ലെ സ്ഥാ​പ​ക പ്ര​വ​ർ​ത്ത​ക​രി​ലൊ​രാ​ളാ​യ ദി​ഷ ര​വിയെ (21) ബം​ഗ​ളൂ​രു​വി​ലെ സൊ​ല​ദേ​വ​ന​ഹ​ള്ളി​യി​ലെ വീ​ട്ടി​ൽ​നി​ന്ന്​ ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് ഡ​ൽ​ഹി പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്. തു​ട​ർ​ന്ന് വൈ​കീ​ട്ട് ആ​റി​നു​ള്ള വി​മാ​ന​ത്തി​ൽ ഡ​ൽ​ഹി​യി​ലെ​ത്തി​ച്ച് അ​റ​സ്​​റ്റ് രേ​ഖ​പ്പെ​ടു​ത്തി.

ദിഷ രവിയെ നടപടി ക്രമങ്ങള്‍ പാലിച്ചല്ല കോടതിയില്‍ ഹാജരാക്കിയതെന്ന് മുതിര്‍ന്ന അഭിഭാഷക റെബേക്ക മാമ്മന്‍ ജോണ്‍ പ്രതികരിച്ചു. അറസ്റ്റ് സംബന്ധിച്ചും കോടതിയില്‍ ഹാജരാക്കുമ്പോള്‍ അഭിഭാഷകനെ ഉറപ്പുവരുന്നതും സംബന്ധിച്ച നടപടിക്രമങ്ങള്‍ പാലിക്കപ്പെട്ടിട്ടില്ല എന്നാണ് റെബേക്കയുടെ ആരോപണം.

ക​ർ​ഷ​ക സ​മ​ര​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് അ​ന്താ​രാ​ഷ്​​​ട്ര പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക ഗ്രെ​റ്റ തു​ൻ​ബ​ർ​ഗ് ട്വീ​റ്റ് ചെ​യ്ത ടൂ​ൾ കി​റ്റു​മാ​യി (ഗൂ​ഗ്​​ൾ ഡോ​ക്യു​മെൻറ്) ബ​ന്ധ​പ്പെ​ട്ട് ഫെ​ബ്രു​വ​രി നാ​ലി​നാ​ണ് ഡ​ൽ​ഹി പൊ​ലീ​സ് കേ​സ് ര​ജി​സ്​​റ്റ​ർ ​ചെ​യ്​​ത​ത​ത്. കേ​സി​ലെ ആദ്യത്തെ അ​റ​സ്​​റ്റ് ദിഷയുടേതാണ്​.