വിശ്വാസത്തെ ആക്രമിക്കുന്നവർക്ക് ബിഹാറിലെ ജനങ്ങളിൽനിന്ന് വോട്ട് ലഭിക്കില്ല; മഹാകുംഭമേളയെ അർഥരഹിതമെന്ന് വിളിച്ചയാൾ ഹാലോവീൻ ആഘോഷിക്കുന്നു: ലാലുവിനെതിരേ ബിജെപി

ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി. ലാലു പ്രസാദ് യാദവ് പേരക്കുട്ടികൾക്കൊപ്പം ഹാലോവീൻ ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് ബിജെപി രൂക്ഷവിമർശനവുമായി രംഗത്തെത്തിയത്. മഹാകുംഭമേളയെ അർഥരഹിതമെന്ന് ലാലു മുൻപ് വിശേഷിപ്പിച്ചത് ചൂണ്ടിക്കാണിച്ചാണ് ബിജെപിയുടെ ആക്രമണം. മുൻ ബീഹാർ മുഖ്യമന്ത്രി കപടത കാണിക്കുകയാണെന്ന് ബിജെപി ആരോപിച്ചു.

ബീഹാറിലെ ജനങ്ങളേ, മറക്കരുത്, വിശ്വാസത്തിന്റെയും ആത്മീയതയുടെയും മഹത്തായ ഉത്സവമായ മഹാ കുംഭമേളയെ അർഥരഹിതമെന്ന് വിളിച്ച ലാലു യാദവ് തന്നെയാണ് ഇപ്പോൾ ഹാലോവീൻ ഉത്സവം ആഘോഷിക്കുന്നത്. വിശ്വാസത്തെ ആക്രമിക്കുന്നവർക്ക് ബീഹാറിലെ ജനങ്ങളുടെ വോട്ട് ലഭിക്കില്ല’ ബിജെപി കിസാൻ മോർച്ച സാമൂഹികമാധ്യമമായ എക്‌സിൽ കുറിച്ചു.

മകളും ആർജെഡി നേതാവുമായ രോഹിണി ആചാര്യയാണ് ലാലു പ്രസാദ് യാദവ് ലാലു, തന്റെ കൊച്ചുമക്കൾക്കൊപ്പം ഹാലോവീൻ ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചത്.

Read more