പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കമാകും; രണ്ട് ദിവസം അംഗങ്ങളുടെ സത്യപ്രതിജ്ഞ, സ്പീക്കർ തിരഞ്ഞെടുപ്പ് ബുധനാഴ്ച

പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. സമ്മേളനത്തിന്‍റെ ആദ്യ രണ്ട് ദിവസം അംഗങ്ങളുടെ സത്യപ്രതിജ്ഞയാണ് നടക്കുക. രാവിലെ 11 മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയും പിന്നാലെ കേന്ദ്രമന്ത്രിമാരും സത്യപ്രതിജ്ഞ‌ ചെയ്യും. വൈകിട്ട് നാല് മണിയോടെയാകും കേരളത്തില്‍ നിന്നുള്ള എംപിമാരുടെ സത്യപ്രതിജ്ഞ.

പ്രോ ടേം സ്പീക്കര്‍ ഭര്‍തൃഹരി മെഹ്താബ് ആണ് എംപിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുക. ബിജെപി എംപി ഭര്‍തൃഹരി രാവിലെ രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി ദ്രൗപതി മുര്‍മ്മുവിന് മുന്നില്‍ പ്രോ ടേം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്യും. 280 എംപിമാര്‍ ഇന്നും ബാക്കിയുള്ള 263 എംപിമാര്‍ നാളെയുമാണ് സത്യപ്രതിജ്ഞ ചെയ്യുക.

കേരളത്തിലെ പതിനെട്ട് പേർ ഇന്ന് ലോക്സഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്യും. വിദേശ സന്ദ‌ർശനം നടത്തുന്നതിനാല്‍ തിരുവനന്തപുരം എംപി ശശി തരൂര്‍ ഈ ആഴ്ച അവസാനമാകും സത്യപ്രതിജ്ഞ‌ ചെയ്യുക. വയനാട് മണ്ഡലം ഒഴിഞ്ഞ രാഹുല്‍ ഗാന്ധി റായ്ബറേലിയിൽ നിന്നുള്ള എംപിയായിട്ടായിരിക്കും സത്യപ്രതിജ്ഞ ചെയ്യുക. അതേസമയം പ്രോടേം സ്പീക്കർ പദവിയില്‍ നിന്ന് കൊടിക്കുന്നില്‍ സുരേഷിനെ ഒഴിവാക്കിയതിനാൽ അധ്യക്ഷനെ സഹായിക്കുന്ന പാനലില്‍ നിന്ന് ഇന്ത്യ സഖ്യം വിട്ടു നില്‍ക്കുമെന്നാണ് സൂചന.

അതേസമയം ബുധനാഴ്ചയാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പ് നടക്കുക. നിലവിലെ സ്പീക്കര്‍ ഓം ബിര്‍ല, ആന്ധ്രയില്‍ നിന്നുള്ള ബിജെപി എംപി പുരന്ധരേശ്വരി എന്നിവരെയാണ് ബിജെപി സ്പീക്കര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ മുന്നണി അന്തിമ നിലപാട് പ്രഖ്യാപിച്ചിട്ടില്ല. എന്‍ഡിഎ ഘടക കക്ഷിയായ ടിഡിപി മത്സരിച്ചാല്‍ പിന്തുണ നല്‍കാമെന്ന നിലപാടിലാണ് ശിവസേന ഉദ്ധവ് പക്ഷം. ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനം പ്രതിപക്ഷത്തിന് നല്‍കണമെന്ന ആവശ്യം പ്രതിപക്ഷം സഭയില്‍ ഉന്നയിക്കും.

Latest Stories

അവൾക്ക് അവിടെ സുഹൃത്തുക്കൾ ഉണ്ടെങ്കിൽ അവരെ വിളിച്ചുകൂടെ? പാകിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയ ജ്യോതിയുടെ പിതാവ്

IPL 2025: ധോണിയുടെ ഫാൻസ്‌ മാത്രമാണ് യഥാർത്ഥത്തിൽ ഉള്ളത്, ബാക്കിയുള്ളവർ വെറും ഫേക്ക് ആണ്; കോഹ്‍ലിയെയും ആർസിബി ആരാധകരെയും കളിയാക്കി ഹർഭജൻ സിങ്

എന്താണ് മമ്മൂട്ടി സര്‍ കഴിക്കുന്നത്? രുചിയില്‍ വിട്ടുവീഴ്ചയില്ല, എല്ലാം മിതമായി കഴിക്കാം; ഡയറ്റ് പ്ലാന്‍ വെളിപ്പെടുത്തി ഡയറ്റീഷ്യന്‍

'വിഴിഞ്ഞം തുറമുഖം അടക്കം സംരംഭങ്ങള്‍ കേരളത്തെ സംരഭകരുടെ സുവര്‍ണ കാലഘട്ടത്തിലേക്ക് നയിക്കുന്നു'; മലയാളികളുടെ വ്യവസായ സൗഹൃദ മനഃസ്ഥിതിയില്‍ കാര്യമായ മാറ്റമെന്ന് മന്ത്രി ജി ആര്‍ അനില്‍

'കോൺഗ്രസിലെ ബിജെപി സ്ലീപ്പിംഗ് സെല്ലിൽ ബർത്ത് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് തരൂർ'; വിമർശിച്ച് ബിനോയ് വിശ്വം

RCB VS KKR: പ്രകൃതി കോഹ്‌ലിക്ക് അർപ്പിച്ചത് വലിയ ആദരവ്, വട്ടമിട്ട പ്രാവുകൾ നൽകിയത് കാവ്യാത്മക സല്യൂട്ട്; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

'പാകിസ്ഥാൻ ഉദ്യോഗസ്ഥനുമായി അടുത്ത ബന്ധം, ചാരവൃത്തി നടത്തിയത് കൃത്യമായ പ്ലാനിങ്ങോടെ'; ചാരവൃത്തി കേസിൽ അറസ്റ്റിലായ യൂട്യൂബർ ജ്യോതി പാകിസ്ഥാനിലെ സ്ഥിരം സന്ദർശക

പരാജയപ്പെടുമെന്ന് കരുതിയില്ല, എന്റെ സ്വപ്‌നമായിരുന്നു ആ സിനിമ.. ജീവിതത്തില്‍ അതൊരു വിജയമായാണ് ഞാന്‍ കാണുന്നത്: വിജയ് ദേവരകൊണ്ട

ഹൈദരാബാദിൽ വൻ തീപിടുത്തം; 17 മരണം, നിരവധി പേർ ചികിത്സയിൽ

ഡ്രൈഫ്രൂട്ട്സും നട്ട്സുമായി 160 ട്രക്കുകള്‍; അട്ടാരി- വാഗ അതിര്‍ത്തി തുറന്നു നല്‍കി ഇന്ത്യ; പാകിസ്ഥാനെ സമ്മര്‍ദ്ദത്തിലാക്കാന്‍ താലിബാനുമായി അടുത്ത് കേന്ദ്ര സര്‍ക്കാര്‍