ജമ്മുവിലെ നാഗര്‍ഗോട്ടയില്‍ ടോള്‍ പ്ലാസയ്ക്ക് അടുത്ത് വെടിവെയ്പ്പ്: തീവ്രവാദി കൊല്ലപ്പെട്ടു, പൊലീസുകാരന് പരിക്ക്

ജമ്മുവിലെ നാഗര്‍ഗോട്ടയിലുള്ള ടോള്‍ പ്ലാസയ്ക്ക് അടുത്ത് സുരക്ഷ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടിയ തീവ്രവാദികളിലൊരാള്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലില്‍ ഒരു പൊലീസുകാരന് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു ഏറ്റുമുട്ടല്‍.

ജമ്മു- ശ്രീനഗര്‍ ദേശീയ പാതയിലുള്ള നാഗര്‍ഗോട്ട ടോള്‍ പ്ലാസയ്ക്കടുത്ത് നിലയുറപ്പിച്ചിരുന്ന പൊലീസ് സംഘത്തിന് നേരെ നാലോളം പേരുള്‍പ്പെട്ട തീവ്രവാദികളാണ് വെടിവെച്ചത്. ട്രക്കിലാണ് തീവ്രവാദികളെത്തിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന ട്രക്ക് തടഞ്ഞ് പോലീസ് പരിശോധന നടത്തുന്നിനിടെയായിരുന്നു വെടിവെയ്പ്പ്.

പരിക്കേറ്റ പൊലീസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാള്‍ കൊല്ലപ്പെട്ടതോടെ മറ്റ് തീവ്രവാദികള്‍ സമീപത്തെ വനമേഖലയിലേക്ക് ഓടി രക്ഷപ്പെട്ടുവെന്ന് ജമ്മു കശ്മീര്‍ ഡിജിപി ദില്‍ബഗ് സിംഗ് പറഞ്ഞു. ഇവര്‍ക്കായി തിരച്ചില്‍ നടത്തി വരികയാണെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

ടി20 ലോകകപ്പിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടന

ആര്യാ രാജേന്ദ്രനും സച്ചിൻ ദേവിനുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്; നടപടി യദുവിന്റെ പരാതിയിൽ

വീണ്ടും അരളി ചെടി ജീവനെടുത്തു; ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നിന്ന് അരളി പൂവ് പുറത്ത്

ദൈവത്തിന്റെ പോരാളികൾക്ക് ഇനിയും അവസരം, മുംബൈ ഇന്ത്യൻസ് പ്ലേ ഓഫിൽ എത്താനുള്ള വഴികൾ ഇത്; ആ ടീമുകൾക്ക് വേണ്ടി പ്രാർത്ഥനയിൽ ആരാധകർ

വിദ്വേഷ പ്രചാരണം; ബിജെപി ദേശീയാധ്യക്ഷൻ ജെപി നദ്ദ, വിജയേന്ദ്ര, അമിത് മാളവ്യ എന്നിവർക്കെതിരെ കേസ്

ദേഷ്യമല്ല സങ്കടമാണ്, 25 വര്‍ഷമായി നില്‍ക്കുന്ന ഇന്‍ഡസ്ട്രിയില്‍ നിന്നും ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല: കരണ്‍ ജോഹര്‍

ടി20 ലോകകപ്പ് 2024: 'ഗംഭീറിനെ മെന്ററായി നിയമിക്കൂ': വിദേശ ടീമിന് നിര്‍ദ്ദേശവുമായി വരുണ്‍ ആരോണ്‍

അയോധ്യയില്‍ രാമ ദര്‍ശനം നടത്തിയതിന്റെ പേരില്‍ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടു; കടുത്ത അപമാനം നേരിട്ടു; കോണ്‍ഗ്രസ് വക്താവ് രാധിക ഖേര രാജിവെച്ചു

ടണ്‍ കണക്കിന് സാഹസികത നിറഞ്ഞ എന്റെ ബേബി ഡോള്‍..; കുഞ്ഞുമറിയത്തിന് ആശംസകളുമായി ദുല്‍ഖര്‍

"കങ്കണ C/O അബദ്ധം": പ്രതിപക്ഷത്തെ ആക്രമിക്കുന്നതിനിടെ ആളുമാറി പുലിവാല് പിടിച്ച് കങ്കണ