ബിഹാറില്‍ ഒന്നാംഘട്ട തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ വമ്പന്‍ പ്രഖ്യാപനവുമായി ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. തങ്ങൾ അധികാരത്തിൽ വന്നാൽ സംസ്ഥാനത്തെ സ്ത്രീകൾക്ക് 30,000 രൂപ ഒറ്റത്തവണ ധനസഹായം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട പ്രചാരണം ചൊവ്വാഴ്ച അവസാന ഘട്ടത്തിലേക്ക് കടന്നപ്പോൾ നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഞങ്ങൾ സർക്കാർ രൂപീകരിച്ചതിനുശേഷം, മകരസംക്രാന്തിയിൽ (ജനുവരി 14) ‘മയി ബഹിൻ മാൻ യോജന’ പ്രകാരം സ്ത്രീകളുടെ അക്കൗണ്ടുകളിലേക്ക് 30,000 രൂപ നിക്ഷേപിക്കും. ഞാൻ പല സ്ഥലങ്ങളിലും പോയി സ്ത്രീകളുമായി സംവദിച്ചു. ബീഹാറിലെ എല്ലാ അമ്മമാരും സഹോദരിമാരും ‘മയി ബഹിൻ മാൻ യോജന’യെക്കുറിച്ച് ആവേശത്തിലാണ്. ഈ പദ്ധതി അവർക്ക് സാമ്പത്തിക നീതി ഉറപ്പാക്കുമെന്ന് ആളുകൾ പറയുന്നു- തേജസ്വി പറഞ്ഞു.
എല്ലാ ജീവിക കമ്മ്യൂണിറ്റി മൊബിലൈസർമാരെയും 30,000 രൂപ പ്രതിമാസ ശമ്പളമുള്ള സ്ഥിരം സർക്കാർ ജീവനക്കാരാക്കുമെന്നും നിലവിലുള്ള വായ്പകളുടെ പലിശ എഴുതിത്തള്ളുമെന്നും തേജസ്വി വാഗ്ദാനം ചെയ്തു.
Read more
സംസ്ഥാനത്തെ വോട്ടർമാരിൽ 47 ശതമാനം സ്ത്രീകളായതിനാലാണ് സ്ത്രീകളെ കേന്ദ്രീകരിച്ച് കൂടുതല്‍ വാഗ്ദാനങ്ങള്‍ ഉണ്ടാകുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ സംസ്ഥാനത്ത് സ്ത്രീകളുടെ വോട്ടിംഗ് ശതമാനം ഉയര്‍ന്നതായിരുന്നു.







