'തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് നിയമത്തോടുള്ള അനാദരവ്, തികച്ചും അസംബന്ധം'; രാഹുൽ ​ഗാന്ധിയുടെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ

മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ ഒത്തുകളി നടന്നുവെന്ന ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തിരഞ്ഞെടുപ്പ് കമ്മിഷൻ. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് നിയമത്തോടുള്ള അനാദരവാണെന്നും രാഹുൽ ഗാന്ധിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ പറഞ്ഞു.

2024-ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നെനന്നായിരുന്നു രാഹുൽ ഗാന്ധിയുടെ വാദം. എന്നാൽ ഇത് തികച്ചും അസംബന്ധമാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ നിയമവിരുദ്ധമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് സുതാര്യതക്കായി പ്രവര്‍ത്തിക്കുന്നവരെ നിരാശപ്പെടുത്തുന്ന നടപടിയാണ് രാഹുല്‍ഗാന്ധിയുടേതെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ പറഞ്ഞു.

വസ്തുതകള്‍ വ്യക്തമാക്കി കോണ്‍ഗ്രസിന് മറുപടി നല്‍കിയതാണ്. ഇത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റിലും ലഭ്യമാണ്. എന്നാൽ വീണ്ടും വീണ്ടും ആരോപണങ്ങൾ ഉന്നയിക്കപ്പെടുമ്പോൾ, ഈ വസ്തുതകൾ എല്ലാം പൂർണ്ണമായി അവഗണിക്കപ്പെടുന്നുവെന്ന് കമ്മീഷൻ വ്യക്തമാക്കി. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് നിയമത്തോടുള്ള അനാദരവാണ്. വോട്ടര്‍മാരില്‍ നിന്ന് അനുകൂല വിധി ലഭിക്കാത്തപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിട്ടുവീഴ്ച ചെയ്തുവന്ന ആരോപണങ്ങള്‍ അസംബന്ധമെന്നും കമ്മീഷന്‍ വ്യക്തമാക്കി.

ജനാധിപത്യത്തെ എങ്ങനെ അട്ടിമറിക്കാമെന്നതിന്റെ തെളിവായിരുന്നു മഹാരാഷ്ട്ര തെരഞ്ഞെടുപ്പെന്നായിരുന്നു രാഹുൽ ഗാന്ധി പറഞ്ഞത്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിലും ബിജെപി ഇത് ആവര്‍ത്തിക്കുമെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് രാഹുൽ ഗാന്ധി ഇക്കാര്യങ്ങൾ പറയുന്നത്. ബിജെപി തോല്‍ക്കാന്‍ സാധ്യതയുളള ഇടങ്ങളിലെല്ലാം ഒത്തുകളി നടക്കുമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേർത്തു. കൂടാതെ എങ്ങനെയാണ് മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് അട്ടിമറി നടന്നതെന്ന് കണക്കുകളും രാഹുല്‍ ഗാന്ധി നിരത്തുന്നുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമനം മുതല്‍ വോട്ടര്‍ പട്ടിക തയ്യാറാക്കിയതു വരെയുളള എല്ലാ നടപടിക്രമങ്ങളിലും അഴിമതി നടന്നെന്നാണ് രാഹുല്‍ ചൂണ്ടിക്കാട്ടുന്നത്.

വോട്ടെടുപ്പ് നടന്ന ദിവസവും ക്രമക്കേട് നടന്നു. വോട്ടിംഗ് ശതമാനത്തില്‍ അസാധാരണമായ വര്‍ധനയുണ്ടായി. വോട്ടര്‍പട്ടികയിലും അവിശ്വസനീയമായ തരത്തില്‍ വര്‍ധനവുണ്ടായി. അഞ്ചുമാസം കൊണ്ട് ലക്ഷക്കണക്കിന് വോട്ടര്‍മാരുടെ എണ്ണം കൂട്ടി. ബിജെപിക്ക് പരാജയമുണ്ടാകുന്ന സാഹചര്യം മറികടക്കാന്‍ മഹാരാഷ്ട്രയില്‍ വലിയ ക്രമക്കേടുണ്ടായി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതിനൊക്കെ കൂട്ടുനിന്നു. ജനാധിപത്യ സംവിധാനത്തെ അട്ടിമറിച്ചതിന്റെ ബ്ലൂ പ്രിന്റായിരുന്നു മഹാരാഷ്ട്രയില്‍ കണ്ടത്. ഇത് ബിഹാറിലും ആവര്‍ത്തിക്കാന്‍ പോവുകയാണ് എന്നാണ് രാഹുല്‍ ഗാന്ധി ലേഖനത്തില്‍ പറഞ്ഞത്.

Latest Stories

"ലോർഡ്‌സിൽ ഇന്ത്യൻ താരത്തെ തടഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥർ, ആരാധകർ തിരിച്ചറിയാൻ തുടങ്ങിയതോടെ സ്ഥിതിഗതികൾ വഷളായി"; ഇടപെട്ട് കാർത്തിക്

''ഈ പരമ്പരയിലല്ലെങ്കിൽ, അടുത്ത പരമ്പരയിൽ തിരിച്ചുവരണം''; ഇന്ത്യൻ ടെസ്റ്റ് ടീമിൽ കോഹ്‌ലിക്ക് വീണ്ടും അവസരം!

'മൂന്ന് ദിവസം തടവും 2000 രൂപ പിഴയും'; പണ്ട് മാപ്പ് നല്‍കിയെങ്കിലും ഇക്കുറി പണി കിട്ടി; സോഷ്യല്‍ മീഡിയയിലൂടെ കോടതിയെ അധിക്ഷേപിച്ച യുവാവിനെതിരെ ഹൈക്കോടതി നടപടി

കാലിക്കറ്റ് സർവകലാശാല സിലബസിൽ വേടന്റെയും ഗൗരിലക്ഷ്മിയുടെയും പാട്ടുകൾ ഉൾപ്പെടുത്തേണ്ടതില്ല; റിപ്പോർട്ട് സമർപ്പിച്ച് വിദഗ്‌ധസമിതി

490 കി.മീ റേഞ്ച്, രാജ്യത്തെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് എംപിവിയുമായി കിയ !

സംസ്ഥാനത്ത് വീണ്ടും നിപ; പാലക്കാട് നിപ ബാധിച്ച് മരിച്ചയാളുടെ മകനും രോഗം സ്ഥിരീകരിച്ചു

IND vs ENG: “അഞ്ചാം ദിവസം കോഹ്‌ലിയുടെ സാന്നിധ്യം ഞാൻ മിസ് ചെയ്തു”: ലോർഡ്‌സിലെ ഇന്ത്യയുടെ തോൽവിയിൽ ഓസ്‌ട്രേലിയൻ വനിതാ ടീം ക്യാപ്റ്റൻ

'മനുഷ്യരുടെ ചലനങ്ങളും അവയവങ്ങളും ക്യാമറയിൽ പകർത്തി കഴുകന്മാർക്ക് ഇട്ട് കൊടുക്കുന്ന മാധ്യമ സിങ്കങ്ങൾ', യൂട്യൂബര്‍മാര്‍ക്ക് പണി കൊടുത്ത് സാബുമോൻ

128 വർഷങ്ങൾക്ക് ശേഷം ഒളിമ്പിക്സിൽ ചരിത്രപരമായ തിരിച്ചുവരവ് നടത്താൻ ക്രിക്കറ്റ്; മത്സരങ്ങളുടെ തിയതികളും, വേദിയും പ്രഖ്യാപിച്ചു

ഇന്ത്യക്ക് നാറ്റോയുടെ തിട്ടൂരം, റഷ്യയുമായി വ്യാപാരം തുടര്‍ന്നാല്‍ വിലക്കും; പുടിനെ വിളിച്ച് റഷ്യ- യുക്രെയ്ന്‍ സമാധാന ചര്‍ച്ചകള്‍ക്ക് ഇറങ്ങാന്‍ നിര്‍ബന്ധിക്കണമെന്നും നിര്‍ദേശം