ചില സംഘടനകള്‍ കുട്ടികളെ വിദ്വേഷമുദ്രാവാക്യം വിളിക്കുന്നതിനും പ്രതിഷേധങ്ങള്‍ക്കിടെ കല്ലെറിയുന്നതിനും ആസൂത്രിതമായി ഉപയോഗിക്കുന്നതായി ദേശീയ ബാലാവകാശ കമ്മിഷന്‍. വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന ഇത്തരം സംഭവങ്ങള്‍ക്ക് പിന്നില്‍ ചില സംഘടനകളുടെ ഏകോപനം ഉണ്ടായെന്ന് സംശയമുള്ളതായി കമ്മിഷന്‍ അധ്യക്ഷന്‍ മനോരമയോട് പറഞ്ഞു.
ഈ വിഷയത്തില്‍ എന്‍ഐഎ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിട്ടുണ്ട്. . ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ കുട്ടിയെക്കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിന് പിന്നാലെയാണ് കമ്മീഷന്‍ ഇക്കാര്യത്തിന് ഊന്നല്‍ കൊടുത്തത്
പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ കുട്ടിയെക്കൊണ്ട് വിദ്വേഷമുദ്രാവാക്യം വിളിപ്പിച്ച സംഭവത്തില്‍ ദേശീയ ബാലാവകാശ കമ്മിഷന്‍ ഇടപെട്ടിരുന്നു. റാലിക്കിടെ മുദ്രാവാക്യം മറ്റുള്ളവര്‍ ഏറ്റുവിളിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ സംഭവം വിവാദമായി മാറുകയായിരുന്നു.
Read more
ആലപ്പുഴയിലെ റാലിയില്‍ പൊലീസ് സ്വീകരിച്ച നടപടിയില്‍ കമ്മിഷന്‍ തികച്ചും തൃപ്തരാണെന്നും ഇനിമേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന ഇടപെടലുണ്ടാകുമെന്നും കമ്മിഷന്‍ അധ്യക്ഷന്‍ അറിയിച്ചു.