വിശാല്‍ ദദ്‌ലാനി, നിശ്ശബ്ദ ഭൂരിപക്ഷത്തിന്റെ ശബ്ദം; ശശി തരൂര്‍

ഇന്ത്യയിലെ  മുസ്ലിം വിഭാ​ഗത്തിനായി  സംഗീത സംവിധായകന്‍ വിശാല്‍ ദദ്ലാനി പങ്കുവെച്ച സന്ദേശത്തെ പ്രശംസിച്ച് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. നിശബ്ദതയെ ഭേദിക്കുന്ന ഭൂരിപക്ഷത്തിൻറെ ശബ്ദമാണ് വിശാലിന്റെ പ്രതികരണമെന്ന് ശശി തരൂര്‍ അഭിപ്രായപ്പെട്ടു.  വിശാലിന്റെ ട്വീറ്റ് പങ്കുവച്ചുകൊണ്ട്   ഇന്ത്യയെ വിഭജിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെയാണ് അദ്ദേഹം ശബ്ദമുയര്‍ത്തിയതെന്നും നിശബ്ദതയെ ഭേദിക്കുന്ന ഭൂരിപക്ഷത്തിൻറെ ശബ്ദമാണ് അദ്ദേഹത്തിന്റ പ്രതികരണമെന്നും ശശി തരൂര്‍ അഭിപ്രായപ്പെട്ടു.

ബോളിവുഡില്‍ പ്രസിദ്ധമായ വിശാല്‍-ശേഖര്‍ സഖ്യത്തിന്റെ ഭാഗമായ വിശാല്‍ ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ അഭിപ്രായം പങ്കുവച്ചത്. ഇന്ത്യയിലെ ഭൂരിപക്ഷം ഹിന്ദുക്കള്‍ക്കും വേണ്ടി ഇന്ത്യയിലെ മുസ്ലിംകളോട് എനിക്ക് പറയാനുള്ളത് ഇതാണ്: നിങ്ങളെ കാണുകയും കേള്‍ക്കുകയും ചെയ്യുന്നുണ്ട്. നിങ്ങളെ സ്നേഹിക്കുകയും വിലമതിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങളുടെ വേദന ഞങ്ങളുടെയും വേദനയാണ്. നിങ്ങളുടെ ദേശസ്നേഹം ചോദ്യം ചെയ്യുന്നില്ല. നിങ്ങളുടെ സ്വത്വം ഇന്ത്യക്കോ മറ്റുള്ളവരുടെ മതങ്ങള്‍ക്കോ ഭീഷണിയല്ല. നമ്മള്‍ ഒരു രാഷ്ട്രമാണ്, ഒരു കുടുംബമാണ്…’ – വിശാല്‍ ട്വീറ്റ് ചെയ്തു

I want to say this to Indian Muslims on behalf of a majority of Indian Hindus. You are seen & heard, loved & treasured. Your pain is our pain. Your patriotism is not in question, your identity is not a threat to India or to anyone else’s religion. We are one Nation, one family.

— VISHAL DADLANI (@VishalDadlani) June 16, 2022

ഇന്ത്യയിലെ വികൃതമാക്കപ്പെട്ട രാഷ്ട്രീയം നമ്മെ പിരിച്ചു. ചെറിയ വിഭാഗങ്ങളാക്കി. ഞാന്‍ നിങ്ങളോട് മാപ്പ് ചോദിക്കുന്നു. അവര്‍ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണ് ഇങ്ങനെയെല്ലാം ചെയ്യുന്നത്. അവരെ ജയിക്കാന്‍ അനുവദിക്കരുത്. ഇന്ത്യന്‍ ഹിന്ദുക്കളിലെ ഭൂരിപക്ഷത്തിന് വേണ്ടി ഞാന്‍ ഇക്കാര്യം ഇന്ത്യന്‍ മുസ്ലിംകളോട് പറയാന്‍ ആഗ്രഹിക്കുന്നു.

നിങ്ങളെ കാണുകയും കേള്‍ക്കുകയും സ്‌നേഹിക്കുകയും മനസുകൊണ്ട് നിധി പോലെ കാക്കുകയും ചെയ്യുന്നു. നിങ്ങളുടെ വേദന ഞങ്ങളുടെ വേദനയാണ്. നിങ്ങളുടെ ദേശസ്‌നേഹം ചോദ്യം ചെയ്യപ്പെടുന്നില്ല, നിങ്ങളുടെ സ്വത്വം ഇന്ത്യക്കോ മറ്റേതെങ്കിലും മതത്തിനോ ഭീഷണിയുമല്ല, നമ്മള്‍ ഒരു രാജ്യമാണ്. ഒരു കുടുംബമാണെന്നാണ് വിശാല്‍ ദദ്‌ലാനിയുടെ ട്വീറ്റർ പോസ്റ്റ്