വിനോദ സഞ്ചാരികള്‍ക്ക് ആഹ്‌ളാദിക്കാം; മേട്ടുപ്പാളയം-ഊട്ടി പ്രത്യേക തീവണ്ടികളുമായി റെയില്‍വേ; 29 മുതല്‍ ടിക്കറ്റ് കിട്ടാതെ ആരും നിരാശരാകില്ല

വിനോദ സഞ്ചാരികള്‍ക്കായി മട്ടുപ്പാളയം-ഊട്ടി-കുനൂര്‍ റൂട്ടില്‍ പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ച് ദക്ഷിണ റെയില്‍വേ. വിനോദ സഞ്ചാരികള്‍ ഏറ്റവും കൂടുതല്‍ വരുന്ന ഈ സീസണില്‍ ഈ റൂട്ടില്‍ പ്രത്യേക തീവണ്ടികള്‍ ഓടിക്കുമെന്ന് സേലം ഡിവിഷനാണ് വ്യക്തമാക്കിയിരിക്കുന്നത്.

29 മുതല്‍ ജൂലായ് ഒന്നു വരെ വെള്ളി, ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളിലാണ് തീവണ്ടികള്‍ സര്‍വീസ് നടത്തുക.

വേനല്‍ അവധിക്കാലത്ത് ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് ഊട്ടിയിലെ തണുപ്പിലേക്ക് എത്താറുള്ളത്. പ്രകൃതിദൃശ്യങ്ങള്‍ ആസ്വദിച്ച് 206 പാലങ്ങളിലൂടെയും 16 തുരങ്കങ്ങളിലൂടെയുമാണ് ഊട്ടിയിലേക്കുള്ള തീവണ്ടികളുടെ യാത്ര. പലര്‍ക്കും ഈ സര്‍വീസില്‍ ടിക്കറ്റ് കിട്ടാറില്ല. ഇതു പരിഹരിക്കാനാണ് പുതു സര്‍വീസുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.